- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മുസ്‌ലിംകള്‍ തെരുവിലിറങ്ങേണ്ട നിര്‍ബന്ധിതാവസ്ഥ, ജനങ്ങളുടെ സ്വയം നിയന്ത്രണത്തെ ദൗര്‍ബല്യമായി കാണരുത്'- ഇഎം അബ്ദുറഹ്മാന്‍
സര്‍ക്കാര്‍ കോടതി വിധിയെ മറികടന്ന് മുന്നോട്ട് പോകുന്നതിന് പകരം തടിയൂരി തല്‍ക്കാലും തടിരക്ഷിക്കാനാണ് ഉപായങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: മുസ്‌ലിംകള്‍ തെരുവിലിറങ്ങേണ്ട നിര്‍ബന്ധിതാവസ്ഥയാണെന്നും ജനങ്ങളുടെ സ്വയം നിയന്ത്രണത്തെ സംസ്ഥാന സര്‍ക്കാര്‍ ദൗബല്യമായി കാണരുതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഇഎം അബ്ദുറഹ്മാന്‍. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാമാരിയുടെ മറപടിച്ച് സര്‍ക്കാര്‍ അന്യായങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. അന്യായങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഒരുമ്പിട്ടിരിക്കുന്ന ഭരണകൂടത്തെ, ഈ നിലയില്‍ തുടരാന്‍ മുസ്‌ലിംകള്‍ മാത്രമല്ല, മറ്റു പിന്നാക്കവിഭാഗങ്ങളും അനുവദിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പോപുലര്‍ ഫ്രണ്ട് നടത്തുന്ന പ്രക്ഷോഭം. സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് തടയപ്പെട്ട, നേരത്തെ അനുഭവിച്ച് കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍, സമ്മര്‍ദ്ധങ്ങള്‍ക്കും സ്ഥാപിത താല്പര്യങ്ങള്‍ക്കും വഴിപ്പെട്ട് സര്‍ക്കാര്‍ പിന്നോട്ടടിച്ചപ്പോള്‍, സര്‍ക്കാരിനെ നീതിയുടെ മാര്‍ഗ്ഗത്തില്‍ മുന്നോട്ട് നയിക്കുന്നതിനുള്ള പ്രക്ഷോഭമാണ് ആരംഭിച്ചിട്ടുള്ളത്. ഇത് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണ്. ഇവിടെ ചില ആളൂകള്‍ മനപ്പൂര്‍വ്വം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പൊതുജന ശ്രദ്ധ തിരിച്ച് വിടാനാണ്.
പോപുലര്‍ ഫ്രണ്ട് നടത്തുന്ന സമരം ഏതെങ്കിലും ജനവിഭാഗത്തിന് നേരെയുള്ള സമരമല്ല. മുസ്‌ലിംകള്‍ ഇന്ത്യയിലെ മറ്റേതൊരു സമൂഹത്തെക്കാളും പിന്നാക്കമാണെന്ന കണ്ടെത്തലാണ് സച്ചാര്‍ കമ്മിഷന്‍ നടത്തിയിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെയും ഭൂ ഉടമസ്ഥതയുടേയും കാര്യത്തില്‍ ഉള്‍പ്പെടെ മുസ്‌ലിംകള്‍ പട്ടിക വിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്.
സച്ചാറിന്റെ തന്നെ വളരെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. നടപ്പിലാക്കാനുളളത് കൂടുതലും സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. മുസ്‌ലിംകള്‍ക്ക് മാത്രമായി നടപ്പിലാക്കേണ്ടതില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടും, ഒരു ധ്രുവീകരണത്തിലേക്ക് സാമൂഹം പോകരുത് എന്ന വിശാല മനസ്സ് കൊണ്ട് എല്ലാവരും മൗനം പാലിച്ചു. എന്നാല്‍, ഈ അനീതിയെ ആയുധമാക്കി കോടതിയെ സമീപിക്കാനാണ് ഒരു വിഭാഗം ശ്രമിച്ചത്. അങ്ങനെ 80:20 അനുപാതം റദ്ദു ചെയ്യുന്നില്‍ അവര്‍ വിജയിച്ചു. സര്‍ക്കാര്‍ കോടതി വിധിയെ മറികടന്ന് മുന്നോട്ട് പോകുന്നതിന് പകരം തടിയൂരി തല്‍ക്കാലും തടിരക്ഷിക്കാനാണ് ഉപായങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യസന്ധമായി നിലപാട് സ്വീകരിക്കണം. മുസ്‌ലിംകള്‍ക്ക് മാത്രമായി അവരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്ക് ഏതെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതുണ്ടെങ്കില്‍ അത് അവര്‍ക്കും ലഭിക്കണം.
പട്ടികവര്‍ഗ്ഗ-പരിവര്‍ത്തിത വിഭാഗങ്ങള്‍ക്ക് വേണ്ടി കോര്‍പറേഷനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് നല്‍കുന്നത് മാത്രം എന്തുകൊണ്ട് വര്‍ഗ്ഗീയമാവുന്നു. ഇത് ഇവിടെ അവസാനിക്കുന്ന സമരമല്ല. ഇവിടെ ആരംഭിക്കുന്ന സമരമാണ്. സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് നയിക്കാതെ രാഷ്ട്രീയ വിവേകം കാണിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് പോപുലര്‍ ഫ്രണ്ടിന് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി പാര്‍ക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. മെക്ക സംസ്ഥാന പ്രസിഡന്റ പ്രഫ. എ അബ്ദുല്‍ റഷീദ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, പോപുലര്‍ ഫ്രണ്ട് സൗത്ത് ജില്ല പ്രസിഡന്റ് എ നിസാറുദ്ദീന്‍ ബാഖവി സംബന്ധിച്ചു.
RELATED STORIES
കാവല്ക്കാരന് സ്വത്ത് കൈയ്യേറുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്:...
16 April 2025 5:59 PM GMTപി ജി മനുവിന്റെ ആത്മഹത്യ; ഒരാള് അറസ്റ്റില്
16 April 2025 5:46 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില് സുപ്രിംകോടതിയില് നടന്നത്
16 April 2025 5:35 PM GMT''വഖ്ഫ് ഭേദഗതി നിയമം ഇസ്ലാം മതത്തിലെ പട്ടികവര്ഗങ്ങളുടെ അവകാശങ്ങള്...
16 April 2025 1:55 PM GMTകോണ്ഗ്രസ് നേതാവ് കെ പി എസ് ആബിദ് തങ്ങള് പാര്ട്ടിയില് നിന്നു...
16 April 2025 8:48 AM GMTമാസപ്പടിക്കേസ്; എസ്എഫ്ഐഒ റിപോര്ട്ടില് തുടര് നടപടികള്ക്ക് വിലക്ക്
16 April 2025 8:39 AM GMT