Latest News

അര്‍ജന്റീന സ്‌ട്രൈക്കര്‍ എമിലിയാനോ സല സഞ്ചരിച്ച ചെറുവിമാനം കാണാതായി

അടുത്തിടെ 18 ശതലക്ഷം ഡോളറിന് ക്ലബുമായി കരാറില്‍ ഒപ്പുവച്ച 28കാരനായ എമിലിയാനോ സല കാര്‍ഡിഫിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവം

അര്‍ജന്റീന സ്‌ട്രൈക്കര്‍ എമിലിയാനോ സല  സഞ്ചരിച്ച ചെറുവിമാനം കാണാതായി
X

പാരിസ്: കാര്‍ഡിഫ് എഫ്‌സിയുടെ അര്‍ജന്റീന സ്‌ട്രൈക്കര്‍ എമിലിയാനോ സല സഞ്ചരിച്ച ചെറുവിമാനം ചാനല്‍ ദ്വീപുകള്‍ക്കു സമീപം കാണാതായി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അടുത്തിടെ 18 ശതലക്ഷം ഡോളറിന് ക്ലബുമായി കരാറില്‍ ഒപ്പുവച്ച 28കാരനായ എമിലിയാനോ സല കാര്‍ഡിഫിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവം.ഫ്രാന്‍സിലെ നാന്റസില്‍നിന്ന് കാര്‍ഡിഫിലേക്ക് പറന്ന ചെറുവിമാനം അല്‍ദേര്‍ണി ദ്വീപിനു സമീപംവച്ച് കാണാതാവുകയായിരുന്നു. സ്ഥിരീകരണത്തിന് വേണ്ടി കാക്കുകയാണെന്നും എമിലിയാനോ സലയുടെ സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്നും കാര്‍ഡിഫ് ചെയര്‍മാന്‍ മെഹമദ് ദല്‍മാന്‍ വ്യക്തമാക്കി. രണ്ടു പേര്‍ യാത്ര ചെയ്യുന്ന പൈപര്‍ മാലിബു ചെറുവിമാനം തിങ്കളാഴ്ച രാത്രി 8.30ഓടെ കാസ്‌ക്കറ്റ്‌സ് ലൈറ്റ് ഹൗസിന് സമീപത്തെ റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫ്രാന്‍സ് ക്ലബ് ലീഗിലെ ഈ സീസണിലെ നിലവിലെ ടോപ് സ്‌കോറര്‍മാരില്‍ ഒരാളാണ് എമിലിയാനോ സല.

Next Story

RELATED STORIES

Share it