Latest News

സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ ശ്രമം വിശ്വാസികളെ വിഢികളാക്കാന്‍: എറണാകുളം-അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം

അതിരൂപതയുടെ വിശ്വാസസംരക്ഷണ മഹാസംഗമവും മാര്‍ ആന്റണി കരിയിലിന്റെ തുറന്ന കത്തും പുറത്ത് വന്നതോടെ സീറോ മലബാര്‍ സഭാ നേതൃത്വം വിറളിപിടിച്ചു ഔദോഗിക പ്രസ്താവനയായി ശുദ്ധ നുണകള്‍ പുറപ്പെടുവിക്കുകയാണെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ എറണാകുളം-അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ജെമി ആഗസ്റ്റിന്‍, വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ അറിയിച്ചു

സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ ശ്രമം വിശ്വാസികളെ വിഢികളാക്കാന്‍: എറണാകുളം-അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം
X

കൊച്ചി: എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെ വിശ്വാസസംരക്ഷണ മഹാസംഗമവും മാര്‍ ആന്റണി കരിയിലിന്റെ തുറന്ന കത്തും പുറത്ത് വന്നതോടെ സീറോ മലബാര്‍ സഭാ നേതൃത്വം വിറളിപിടിച്ചു ഔദോഗിക പ്രസ്താവനയായി ശുദ്ധ നുണകള്‍ പുറപ്പെടുവിക്കുകയാണെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ എറണാകുളം-അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം.എറണാകുളം അതിരൂപതയുടെ 16കോടി രൂപ കൊടുത്ത് ഒരു കാനോനിക സമിതിയുടെയും അനുമതി നേടാതെ വാങ്ങിയ കോട്ടപ്പടി ഭൂമി എറണാകുളം അതിരൂപത ഭൂമിവില്‍പനയില്‍ ഈട് കിട്ടിയതാണെന്ന് കള്ളം പറഞ്ഞു വിശ്വാസികളെ വിഢികളാക്കാന്‍ നോക്കുകയാണെന്നും അല്‍മായ മുന്നേറ്റം പരിഹസിച്ചു.

ബാങ്കിലെ ലോണ്‍ അടക്കാന്‍ ഭൂമി വില്‍പന നടത്തിയിട്ട് ഒരു രൂപ പോലും ബാങ്കില്‍ അടക്കാതെ എറണാകുളം അതിരൂപതയിലെ സ്ഥാപനങ്ങളുടെ പേരില്‍ ഐക്കോയുടെ പ്രസിഡന്റ് ആയിരുന്ന അന്നത്തെ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ പേരില്‍ അദ്ദേഹം പോലും അറിയാതെ മറ്റൊരു ലോണ്‍ എടുത്തു കൊടുത്ത 9.50 കോടിയും, ഭൂമി വില്‍പനയില്‍ നിന്ന് ആകെ കിട്ടിയ 9.50കോടിയില്‍ 6.50കോടിയും മുടക്കിയാണ് എറണാകുളം അതിരൂപത ഈ ഭൂമി വാങ്ങിയത്. എന്നിട്ട് മറ്റൊരു കള്ളം പറഞ്ഞു വിശ്വാസികളെയും പൊതുസമൂഹത്തെയും പറ്റിക്കാനാണ് സഭാ നേതൃത്വം ശ്രമിക്കുന്നതെന്നും അല്‍മായ മുന്നേറ്റം ആരോപിച്ചു.

എറണാകുളം അതിരൂപതയിലെ ഭൂമി വില്‍്പനയില്‍ കൃത്യമായി കൂരിയ നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ചു നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് വെള്ളപൂശാന്‍ ആരൊക്ക ശ്രമിച്ചാലും ഇവിടെ വിലപോവില്ല. സുപ്രീംകോടതിയില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് എതിരെയുള്ള കേസില്‍ എറണാകുളം അതിരൂപത കക്ഷി ചേരുമെന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനം പുറത്ത് വന്നപ്പോള്‍ ആണ് ഒരു കാരണവും ബോധിപ്പിക്കാതെ മാര്‍ ആന്റണി കരിയിലിനെകൊണ്ട് നിര്‍ബന്ധിച്ചു രാജി എഴുതി വാങ്ങി നാടുകടത്തി.

ഒരു ഇന്ത്യന്‍ പൗരന്റെ സഞ്ചാര താമസ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നിരിക്കെ അത്തരത്തില്‍ ഒരു ഓര്‍ഡര്‍ ഇറക്കിയ മാര്‍പ്പാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതിയെ തിരിച്ചു വിളിക്കാന്‍ സഭാ നേതൃത്വം തയ്യാര്‍ ആയില്ലെങ്കില്‍ കോടതിയില്‍ കേസ് കൊടുക്കാനും മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ജെമി ആഗസ്റ്റിന്‍, വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ അറിയിച്ചു.യോഗത്തില്‍ അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ജെമി ആഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. മഹാസംഗമം കണ്‍വീനര്‍ ഷിജോ കരുമത്തി, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, സെക്രട്ടറി ജോണ്‍ കല്ലൂക്കാരന്‍, ജോമോന്‍ തോട്ടാപ്പിള്ളി, ബോബി മലയില്‍, പാപ്പച്ചന്‍ ആത്തപ്പിള്ളി, പ്രകാശ് പി ജോണ്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it