Latest News

സുവര്‍ണ്ണശോഭ പരത്തി ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കര

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുംബൈ ഭാരതീയ വിദ്യാഭവന്‍ ജോയിന്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയും രജിസ്ട്രാറുമായ ജഗദീഷ് ലഖാനി ഉദ്ഘാടനം ചെയ്തു

സുവര്‍ണ്ണശോഭ പരത്തി ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കര
X

കൊച്ചി: ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കരയുടെ 'സുവര്‍ണ്ണശോഭ' സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുംബൈ ഭാരതീയ വിദ്യാഭവന്‍ ജോയിന്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയും രജിസ്ട്രാറുമായ ജഗദീഷ് ലഖാനി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രയുടെ ചെയര്‍മാന്‍ സി എ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷത വഹിച്ചു.

വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ രാമന്‍കുട്ടി സ്‌കൂളിന്റെ ചരിത്രം അനുസ്മരിച്ച് സംസാരിച്ചു. തുടര്‍ന്ന് ചടങ്ങില്‍ സുവര്‍ണ ജൂബിലിയുെട ലോഗോ പ്രകാശനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനിത എസ് സ്വാഗതം പറഞ്ഞു.

ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ഭാരതീയ വിദ്യാഭവന്‍ റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ജയ ജേക്കബ്, രക്ഷാകര്‍തൃ പ്രതിനിധി സന്ധ്യ ശശി, വിദ്യാര്‍ഥി പ്രതിനിധി കുമാരി കാവ്യ ആര്‍ പ്രസംഗിച്ചു. വിദ്യാഭവന്‍ കൊച്ചി കേന്ദ്രയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിരമിച്ച അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീജ്യോതി എന്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി. ഭാരതീയ വിദ്യാഭവന്‍ നാള്‍വഴികളെ പ്രകീര്‍ത്തിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗതഗാനവും നൃത്താവിഷ്‌ക്കാരവും ചടങ്ങിന് മാറ്റുകൂട്ടി.

Next Story

RELATED STORIES

Share it