Latest News

ബാബരി മസ്ജിദ് : പതിനാല് മണ്ഡലം കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി

പ്രതിഷേധത്തില്‍ സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ പങ്കെടുത്തു

ബാബരി മസ്ജിദ് : പതിനാല് മണ്ഡലം കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി
X

കൊച്ചി:'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി എറണാകുളം ജില്ലയിലെ പതിനാല് മണ്ഡലം കേന്ദ്രങ്ങളില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിച്ചു.നാലര നൂറ്റാണ്ടുകാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മ്മ ദിനത്തില്‍ നടന്ന പ്രതിഷേധത്തില്‍ സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

സംഘപരിവാരത്തിന് മസ്ജിദ് ധ്വംസനം എന്നും അധികാരത്തിലേക്കുള്ള ചവിട്ടുപടിയാണ്.യുപി തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് വീണ്ടും മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനു നേരേ അവകാശ വാദം ഉന്നയിക്കുന്നത് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് വോട്ടു തട്ടുന്നതിന് വേണ്ടിയാണ്.ബാബരി ധ്വംസനമെന്ന അനീതി നേടിയ വിജയമാണ് അക്രമികള്‍ക്ക് ഊര്‍ജ്ജമായത്.ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കുന്നതിലൂടെ മാത്രമേ നീതി പുനഃസ്ഥാപിക്കപ്പെട്ടു കയുള്ളൂ. നീതിയുടെ പുനസ്ഥാപനത്തിന് രാജ്യസ്‌നേഹികളായ മുഴുവന്‍ പൗരന്മാരും പോരാട്ടത്തിന് തയ്യാറാവണമെന്ന് എസ്ഡിപിഐ നേതാക്കള്‍ പ്രതിഷേധ ധര്‍ണകളില്‍ ആവശ്യപ്പെട്ടു.

കോതമംഗലത്ത് നടന്ന ധര്‍ണ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്് റൈഹാനത്ത് ടീച്ചര്‍ (പെരുമ്പാവൂര്‍), സംസ്ഥാന സെക്രട്ടറിമാരായ ശശി പഞ്ചവടി (കളമശ്ശേരി), പി ആര്‍ സിയാദ് (കുന്നത്തുനാട്), സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍ (ആലുവ), ജില്ലാ ഭാരവാഹികളായ കെ എം ലത്തീഫ് (തൃക്കാക്കര) ഷെമീര്‍ മാഞ്ഞാലി (വൈപ്പിന്‍), നിമ്മി നൗഷാദ് (തൃപ്പൂണിത്തുറ), നാസര്‍ എളമന (പറവൂര്‍), അജ്മല്‍ കെ മുജീബ് (അങ്കമാലി), ബാബു വേങ്ങൂര്‍ (കൊച്ചി ), കെ എ മുഹമ്മദ് ഷെമീര്‍ (പിറവം), റഷീദ് എടയപ്പുറം (എറണാകുളം), സുധീര്‍ ഏലൂക്കര (മൂവാറ്റുപുഴ) എന്നിവര്‍ വിവിധ മണ്ഡലങ്ങളില്‍ നടന്ന പ്രതിഷേധ ധര്‍ണകള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ മണ്ഡലം നേതാക്കള്‍ പ്രതിഷേധ ധര്‍ണകളില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it