Latest News

അപകടമൊഴിയുന്നു: ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍ ആലപ്പുഴയില്‍ നിന്ന് വീടൊഴിഞ്ഞുപോയവര്‍ മടങ്ങിത്തുടങ്ങി

അപകടമൊഴിയുന്നു: ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍ ആലപ്പുഴയില്‍ നിന്ന് വീടൊഴിഞ്ഞുപോയവര്‍ മടങ്ങിത്തുടങ്ങി
X

ആലപ്പുഴ: പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വിവിധ താലൂക്കുകളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ വീടുകളിലേക്ക് തിരികെ മടങ്ങിത്തുടങ്ങി. നിലവില്‍ ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 123 കുടുംബങ്ങളിലെ 384 പേരാണ് ക്യാമ്പുകളിലുള്ളത്. 143 പുരുഷന്‍മാരും 167 സ്ത്രീകളും 74 കുട്ടികളുമുണ്ട്. ഇതില്‍ 51 പേര്‍ മുതിര്‍ന്ന പൗരന്മാരാണ്.

ചേര്‍ത്തല താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി എച്ച്.എസില്‍ ആഞ്ച് കുടുംബങ്ങളിലെ പത്ത് പേരും കണ്ണിങ്ങാട്ടു ( ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍) ല്‍ മൂന്ന് കുടുംബങ്ങളിലെ എട്ട് പേരുമുണ്ട്. തുറവൂര്‍ റ്റി.ഡി. സ്‌കൂളില്‍ 32 കുടുംബങ്ങളിലെ 74 പേരും മനക്കോടം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ആറ് കുടുംബങ്ങളിലെ 16 പേരും പള്ളിത്തോട് മൂന്നാം വാര്‍ഡിലെ അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ പത്ത് പേരും പള്ളിത്തോട് 17-ാം വാര്‍ഡിലെ അങ്കണവാടിയില്‍ ഒരു കുടുംബത്തിലെ നാലുപേരുമുണ്ട്.

മാവേലിക്കര താലൂക്കില്‍ അഞ്ച് ക്യാമ്പുകളാണ് തുറന്നത്. മാവേലിക്കര താമരക്കുളം ചാത്തിയറ ഗവണ്‍മെന്റ് എല്‍.പി.എസില്‍ 12 കുടുംബങ്ങളിലെ 29 പേരും മാവേലിക്കര ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുമാണുള്ളത്. മാവേലിക്കര തൃപ്പെരുംന്തുറ ഗവ. യു പി സ്‌കൂളില്‍ അഞ്ച് കുടുംബത്തിലെ 19 പേരും തൃപ്പെരുംന്തുറ സെന്റ് ആന്റണിസ് പള്ളി ഹാളില്‍ ഒരു കുടുംബത്തിലെ ഏഴു പേരുമുണ്ട്. അറുനൂറ്റിമംഗലം ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ നാല് കുടുംബങ്ങളിലെ 12 പേരുണ്ട്.

അമ്പലപ്പുഴ താലൂക്കില്‍ അഞ്ചു ക്യാമ്പുകളാണുള്ളത്. പുറക്കാട് പുന്തല എസ്.വി.എസ്. കരയോഗത്തില്‍ ഏഴു കുടുംബങ്ങളിലെ 26 പേരുണ്ട്. പുറക്കാട് എ.കെ.ഡി.എസിലെ ക്യാമ്പില്‍ നാലു കുടുംബങ്ങളിലെ 17 പേരാണുള്ളത്. കരൂര്‍ കോവില്‍പറമ്പിലെ ക്യാമ്പില്‍ ആറു കുടുംബങ്ങളിലെ 23 പേരും പുന്നപ്ര ഗവണ്‍മെന്റ് സി.വൈ.എം.എ. സ്‌കൂളില്‍ ഏഴു കുടുംബങ്ങളിലെ 26 പേരുമുണ്ട്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുമുണ്ട്.

കാര്‍ത്തികപ്പള്ളി താലൂക്കില്‍ മൂന്നു ക്യാമ്പാണുള്ളത്. തൃക്കുന്നപ്പുഴ പതിയാങ്കര വാഫി അറബിക് കോളജിലെ ക്യാമ്പില്‍ 10 കുടുംബങ്ങളിലെ 32 പേരും ആറാട്ടുപുഴ നല്ലാണിക്കല്‍ ബഡ്‌സ് സ്‌കൂളില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും പത്തിയൂര്‍ എസ്.കെ.വി.എച്ച്്.എസിലെ ക്യാമ്പില്‍ നാല് കുടുംബത്തിലെ 11 പേരുമുണ്ട്.

ചെങ്ങന്നൂര്‍ താലൂക്കില്‍ മൂന്നു ക്യാമ്പുകളാണുള്ളത്. വെണ്‍മണി തച്ചംപള്ളി എല്‍.പി സ്‌കൂളില്‍ മൂന്നു കുടുംബങ്ങളിലെ 11 പേരും ചെറിയനാട് വിജയേശ്വരി എച്ച്. എസില്‍ രണ്ട് കുടുംബങ്ങളിലെ ആറ് പേരും എണ്ണക്കാട് പകല്‍ വീട്ടില്‍ മൂന്ന് കുടുംബങ്ങളിലെ 16 പേരുമുണ്ട്. കുട്ടനാട് താലൂക്കില്‍ ഒരു ക്യാമ്പാണുള്ളത്. പുളിങ്കുന്ന് സെന്റ് ജോസഫ് എച്ച്.എസില്‍ മൂന്ന് കുടുംബങ്ങളിലെ 12 പേരാണുള്ളത്.

ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കായി മാവേലിക്കര താലൂക്കിലെ മാവേലിക്കര ഗവണ്‍മെന്റ് ഗേള്‍സ് എച്ച്്.എസ്.എസില്‍ ഡി ടൈപ്പ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതുകൂടാതെ ജില്ലയില്‍ 125 ഭക്ഷണവിതരണ കേന്ദ്രങ്ങളുമുണ്ട്. 5720 കുടുംബങ്ങളിലെ 19250 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. അമ്പലപ്പുഴ താലൂക്കില്‍ 31 ഉം കാര്‍ത്തികപ്പള്ളിയില്‍ 83 ഉം ചേര്‍ത്തലയില്‍ രണ്ടും ചെങ്ങന്നൂരില്‍ ഒന്‍പതും ഭക്ഷണവിതരണ ക്യാമ്പുകളുണ്ട്.

Next Story

RELATED STORIES

Share it