Latest News

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനം; അക്കര ഫൗണ്ടേഷന് ഉപഹാരം നല്‍കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനം; അക്കര ഫൗണ്ടേഷന് ഉപഹാരം നല്‍കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള
X

കാസര്‍കോഡ്: ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനത്തിനുള്ള കേരള സര്‍ക്കാരിന്റെ 2020 വര്‍ഷത്തെ അംഗീകാരം നേടിയ അക്കര ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം(സിപിടി) കേരളയുടെ ഭാരവാഹികള്‍ ഉപഹാരം നല്‍കി അനുമോദിച്ചു. കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപാഷാണല്‍ തെറാപ്പി, സ്‌പെഷ്യല്‍ എജുക്കേഷന്‍, മ്യൂസിക് തെറാപ്പി എന്നിവ നല്‍കി വരുന്ന കാസര്‍കോഡ് ജില്ലയിലെ മുളിയാര്‍ പഞ്ചായത്തിലെ കോട്ടൂരിലുള്ള സ്ഥാപനത്തില്‍ എത്തിയാണ് സിപിടി ഭാരവാഹികള്‍ അനുമോദനം നല്‍കിയത്.

സിപിടി സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ ഉപഹാരം കൈമാറി. സേവന മനോഭാവവും അര്‍പ്പണ മനോഭാവവുമുള്ള മാനേജ്‌മെന്റും ജീവനക്കാരുള്ളതിന്റെ തെളിവാണ് മികച്ച സ്ഥാപനത്തിനുള്ള സര്‍ക്കാരിന്റെ അംഗീകാരം എന്ന് ആശംസ അര്‍പ്പിച്ച് സംസാരിച്ച സിപിടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രെസിഡന്റ് ഉമ്മര്‍ പാടലടുക്ക, സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ സജി ഉസ്മാന്‍ കായംകുളം,സംസ്ഥാന സമിതി അംഗം നസീര്‍ ചങ്ങനാശ്ശേരി, കാസര്‍കോഡ് ജില്ലാ പ്രെസിഡന്റ് മൊയ്ദീന്‍ പൂവടുക്ക, ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കം, മറിയകുഞ്ഞി കൊളവയല്‍, ഖാദര്‍ പാറപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.

ഫിസിയോ തെറാപ്പി മേധാവി ജിനില്‍ രാജ്, സീനിയര്‍ സൈക്കോളജിസ്റ്റ് റീമ, സ്‌പെഷ്യല്‍ എഡുക്കേഷന്‍ മേധാവി ഷാനിബ, സ്പീച്ച് ആന്റ് ഹിയറിങ്ങ് മേധാവി ദിയ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.

Next Story

RELATED STORIES

Share it