Latest News

ദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി

ദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
X

ദമ്മാം: പ്രവാസി സാംസ്‌കാരിക വേദി റീജീയണല്‍ കമ്മറ്റിയും റയാന്‍ പോളിക്ലിനിക് ദമ്മാമും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി. റയാന്‍ ക്ലിനിക്കില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ റീജീയണല്‍ കമ്മറ്റി പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം, വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ ജംഷാദലി കണ്ണൂര്‍ റയാന്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അന്‍വര്‍, ഡോ: ഫര്‍സാന, പി.ആര്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദലി പാച്ചേരി, എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാരുടെ പരിശോധ പൂര്‍ണ്ണമായി സൗജന്യവും, ലാബ് അനുബന്ധ പരിശോധകള്‍ക്ക് 50% ശതമാനം ഇളവും, അര്‍ഹരായവര്‍ക്ക് തിരഞ്ഞെടുത്ത മരുന്നുകള്‍ സൗജന്യമായിരിക്കുമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത രോഗികള്‍ക്കും നാട്ടില്‍ നിന്നും വിസിറ്റിങ്ങില്‍ വന്നവര്‍ക്കും പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുമെന്നും റയാന്‍ ക്ലിനിക് ജനറല്‍ മാനേജര്‍ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.

റീജീയണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബിജു പൂതക്കുളം, അംഗങ്ങളായ മുഹസിന്‍ ആറ്റശ്ശേരി, ജമാല്‍ കൊടിയത്തൂര്‍, അനീസ മെഹബൂബ് ,മുഹമ്മദ് ഷമീം, റഊഫ്ചാവക്കാട്, ഷമീര്‍ പത്തനാപുരം, ഷരീഫ് കൊച്ചി എന്നിവര്‍ നേതൃത്വം നല്‍കി. തനിമ ജനസേവനം കണ്‍വീനര്‍ മുഹമ്മദ് കോയ കോഴിക്കോടും സന്നിഹിതനായിരുന്നു.

Next Story

RELATED STORIES

Share it