- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രൈമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ സ്‌ഫോടനം; അട്ടിമറിയെന്ന് റഷ്യ
മയസ്‌കോയി, അസോവ്‌സ്‌കോയി ഗ്രാമങ്ങളില്‍നിന്ന് 3000ത്തോളം പേരെ ഒഴിപ്പിച്ചു
ക്രൈമിയ:ക്രൈമിയയിലെ സെനിക കേന്ദ്രത്തില്‍ സ്‌ഫോടനം.2 പേര്‍ക്ക് പരിക്ക്. മയസ്‌കോയി, അസോവ്‌സ്‌കോയി ഗ്രാമങ്ങളില്‍നിന്ന് 3000ത്തോളം പേരെ ഒഴിപ്പിച്ചു.സ്‌ഫോടനത്തിന് പിന്നില്‍ അട്ടിമറിയെന്ന് റഷ്യ.
വടക്കന്‍ ക്രൈമിയയിലെ ജഹന്‍കോയിയില്‍ റഷ്യന്‍ സൈനിക ഹെലികോറ്ററുകള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്.എട്ടുവര്‍ഷമായി റഷ്യയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം.
ക്രൈമിയയിലെ സാക്കി വ്യോമതാവളത്തില്‍ കഴിഞ്ഞയാഴ്ച സ്‌ഫോടനം നടന്നിരുന്നു. റഷ്യ അട്ടിമറിയാരോപണം ഉന്നയിക്കുമ്പോഴും 2 സംഭവങ്ങളിലും പങ്കുണ്ടെന്ന് യുക്രെയ്ന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.
ഇതിനിടെ, യുക്രെയ്‌നില്‍ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. സപൊറീഷ ആണവപ്ലാന്റ് ആക്രമിച്ചുള്ള 'റഷ്യന്‍ ഭീകരത'യെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി അപലപിച്ചു.
ഏഷ്യയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുഎസ് ശ്രമം നടത്തുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ആരോപിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനം പരാമര്‍ശിച്ചായിരുന്നു ഇത്.
RELATED STORIES
ഭൂകമ്പം; തിബറ്റില് മരിച്ചവരുടെ എണ്ണം 95 ആയി; 130 പേര്‍ക്ക് പരിക്ക്;...
7 Jan 2025 11:05 AM GMTഗസയില് രണ്ട് ഇസ്രായേലി സൈനികര് കൊല്ലപ്പെട്ടു; നാലു പേര്‍ക്ക്...
7 Jan 2025 9:45 AM GMTനൂറു രൂപയുടെ ''ഹജ്ജ് നോട്ട്'' 56 ലക്ഷത്തിന് ലേലത്തില് പോയി;...
7 Jan 2025 7:53 AM GMTവത്തിക്കാനിലെ ഓഫീസില് ആദ്യമായി വനിതയക്ക് ചുമതല; കന്യാസ്ത്രീ സിമോണ...
7 Jan 2025 5:23 AM GMTനേപ്പാളില് വന് ഭൂചലനം; തീവ്രത 7.1, ഇന്ത്യയിലും പ്രകമ്പനം
7 Jan 2025 2:29 AM GMTയുഎസ് പടക്കപ്പലിനെ വീണ്ടും ആക്രമിച്ച് ഹൂത്തികള്
7 Jan 2025 1:02 AM GMT