Latest News

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: കുപ്രസിദ്ധ ഏറ്റുമുട്ടല്‍ വിദഗ്ധന്റെ വീട്ടില്‍ എന്‍ഐഎ പരിശോധന

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: കുപ്രസിദ്ധ ഏറ്റുമുട്ടല്‍ വിദഗ്ധന്റെ വീട്ടില്‍ എന്‍ഐഎ പരിശോധന
X

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പോലിസിനെ കുപ്രസിദ്ധ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയുടെ വസതിയില്‍ എന്‍ഐഎ പരിശോധന. അന്തേരിയിലെ പ്രദീപിന്റെ വീട്ടിലാണ് പരിശോധന നടന്നത്. നേരത്തെ ഇതേ കേസില്‍ പ്രദീപിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

1983 ല്‍ മുംബൈ പോലിസില്‍ ചേര്‍ന്ന പ്രദീപ് ശര്‍മ നൂറോളം പേരെയാണ് അധോലോകക്കാരെന്ന് വിശേഷിപ്പിച്ച് ഇയാള്‍ വെടിവെച്ചുകൊന്നത്. തുടക്കത്തില്‍ മാഹിം പോലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്ത പ്രദീപ് ശര്‍മ പിന്നീട് അധോലോകക്കാരെ വെടിവെച്ചുകൊന്ന് സുപ്രസിദ്ധനും കുപ്രസിദ്ധനുമായി. 2006 ല്‍ കുപ്രസിദ്ധമായ ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇയാള്‍ കസ്റ്റഡിയിലായി. പിന്നീട് സസ്‌പെന്‍ഷനിലും ജയിലിലുമായി.

ഫെബ്രുവരി 25ന് മുകേഷ് അംബാനിയുടെ വീടിനു സമീപം നിര്‍ത്തിയിച്ച സ്‌കോര്‍പ്പിയോയില്‍ നിന്നാണ് സ്ഫോടക വസുത്തുകള്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമ ഹിരന്‍ മാര്‍ച്ച് 5ാം തിയ്യതി മരിച്ച നിലയില്‍ താനെയില്‍ കണ്ടെത്തി. ഇതേ കേസില്‍ പോലിസുകാര്‍ ഉള്‍പ്പെടെ നിരവധി പേരെ പോലിസ് ചോദ്യം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it