Latest News

മലപ്പുറം ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത : വെള്ളിയാഴ്ച്ച റെഡ് അലര്‍ട്ട്

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

മലപ്പുറം ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത : വെള്ളിയാഴ്ച്ച റെഡ് അലര്‍ട്ട്
X

മലപ്പുറം: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഇതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഓഗസ്റ്റ് 7 ന് (വെള്ളി) മലപ്പുറം ജില്ലയില്‍ റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8, 9, 10 തിയ്യതികളിലും അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നും കലക്ടര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it