Latest News

ഗവേഷണ വിദ്യാര്‍ഥിനിക്ക് ലഭിച്ച പാഴ്‌സലില്‍ കഞ്ചാവ് പൊതി

ഗവേഷണ വിദ്യാര്‍ഥിനിക്ക് ലഭിച്ച പാഴ്‌സലില്‍ കഞ്ചാവ് പൊതി
X

കഴക്കൂട്ടം: ഗവേഷണ വിദ്യാര്‍ഥിനിക്ക് ലഭിച്ച പാഴ്‌സലില്‍ കഞ്ചാവ് പൊതിയെന്ന് പരാതി. കാര്യവട്ടം ക്യാമ്പസിലെ മലയാളം വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥിനിക്ക് എത്തിയ പാഴ്‌സലിലാണ് കഞ്ചാവ് പൊതി കിട്ടിയത്. പോസ്‌റ്റോഫീസ് വഴി കോഴിക്കോട് സ്വദേശി ശ്രീലാല്‍ എന്ന പേരില്‍നിന്നാണ് പാഴ്‌സല്‍ വന്നതെന്ന് പരാതി പറയുന്നു. നാലു ഗ്രാം കഞ്ചാവാണ് പൊതിയിലുള്ളത്. ഉടന്‍ ശ്രീകാര്യം പോലിസില്‍ വിവരം അറിയിച്ചു. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് കേസെടുത്തു.

image: representative image

Next Story

RELATED STORIES

Share it