Latest News

ഫേസ്ബുക്ക്-ബിജെപി ബന്ധം: സമഗ്രാന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ഫേസ്ബുക്ക്-ബിജെപി ബന്ധം: സമഗ്രാന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുമായി ബിജെപി നടത്തുന്ന അവിശുദ്ധ ധാരണയെക്കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ അധികാരികള്‍ തയ്യാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന വലിയൊരു വിഭാഗം ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമ സ്ഥാപനം കൂട്ടുനില്‍ക്കുന്നത് തികച്ചും അപലപനീയമാണ്. സംഘപരിവാര്‍ സാമൂഹിക മാധ്യമങ്ങളില്‍ കോര്‍പറേറ്റുകളുടെ സഹായത്തോടെ വന്‍ തുക ചെലവഴിച്ചാണ് തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ക്ക് ചട്ടപ്രകാരം നടപടി സ്വീകരിക്കാന്‍ ഫേസ്ബുക്ക് തയ്യാറാവാത്തതിന്റെ വസ്തുതകളാണ് പുറത്തുവരുന്നത്. അതേസമയം, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഫേസ്ബുക്ക് നടത്തുന്ന അവിഹിതമായ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരികയാണ്. ഡാറ്റ ചോര്‍ച്ച പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയുടെ നേതൃത്വത്തില്‍ 2017 മുതല്‍ വോട്ടര്‍മാര്‍ക്കിടയില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടിയിലൂടെ ആരംഭിച്ച ബന്ധം തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുന്ന തരത്തിലും ഡേറ്റ ചോരുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്. എന്നാല്‍ ഇതേക്കുറിച്ച് വിശദീകരിക്കാനോ ബിജെപിയുടെ ഫേസ്ബുക്ക് ദുരുപയോഗത്തെക്കുറിച്ച് അന്വേഷിക്കാനോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. രാഷ്ട്രീയ സാമൂഹിക സംഭവങ്ങളോടുള്ള പ്രതികരണത്തിന്റെ പ്രധാന ഇടമാണ് സോഷ്യല്‍ മീഡിയ. വ്യത്യസ്ത ആശയങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് സംവാദാത്മകമായ അന്തരീക്ഷം ഒരുക്കേണ്ട ഫേസ്ബുക്കിനെ പോലുള്ള മാധ്യമങ്ങള്‍ കേവലം സാമ്പത്തിക ലാഭം നോക്കി മാത്രം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

Facebook-BJP relationship: Welfare party calls for comprehensive probe




Next Story

RELATED STORIES

Share it