Latest News

'വീണുപോയ സൈനികന്‍ ബഹുമാനം അര്‍ഹിക്കുന്നു' : പാക് സൈനികന്റെ ശവകുടീരം വൃത്തിയാക്കി ഇന്ത്യന്‍ സൈനികര്‍

'വീണുപോയ ഒരു സൈനികന്‍, അവന്‍ ഉള്‍പ്പെടുന്ന രാജ്യം പരിഗണിക്കാതെ, മരണത്തില്‍ ബഹുമാനം അര്‍ഹിക്കുന്നു. ഇന്ത്യന്‍ ആര്‍മി ഈ വിശ്വാസത്തിനൊപ്പം നില്‍ക്കുന്നു. ഇത് ലോകത്തിന് ഇന്ത്യന്‍ ആര്‍മി നല്‍കുന്ന സന്ദേശമാണ് '

വീണുപോയ സൈനികന്‍ ബഹുമാനം അര്‍ഹിക്കുന്നു : പാക് സൈനികന്റെ ശവകുടീരം വൃത്തിയാക്കി ഇന്ത്യന്‍ സൈനികര്‍
X

ശ്രീനഗര്‍: ലേകത്തിന് ഇന്ത്യന്‍ ആര്‍മിയുടെ ഒരു മഹത്തായ സന്ദേശം. യുദ്ധത്തില്‍ കൊല്ലപ്പെട്ട ശത്രു സൈനികന്റെ ശവകൂടീരം ഇന്ത്യന്‍ സേന വൃത്തിയാക്കി. ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്‌സ് എന്ന ഇന്ത്യന്‍ കരസേനാ വിഭാഗമാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ട പാക് സൈനിക മേധാവി മേജര്‍ മുഹമ്മദ് ഷബീര്‍ ഖാന്റെ ശവകുടീരം വൃത്തിയാക്കിയത്. ' മേജര്‍ മുഹമ്മദ് ഷബീര്‍ ഖാന്റെ ഓര്‍മ്മക്ക്, സിത്താര്‍-ഇ-ജുറത്ത് ഷാഹിദ് 05 മെയ് 1972, 1630 എച്ച്, 9 സിഖിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു' എന്ന അടിക്കുറിപ്പോടെയാണ് ചിനാര്‍ കോര്‍പ്‌സ് ഈ പടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

'വീണുപോയ ഒരു സൈനികന്‍, അവന്‍ ഉള്‍പ്പെടുന്ന രാജ്യം പരിഗണിക്കാതെ, മരണത്തില്‍ ബഹുമാനം അര്‍ഹിക്കുന്നു. ഇന്ത്യന്‍ ആര്‍മി ഈ വിശ്വാസത്തിനൊപ്പം നില്‍ക്കുന്നു. ഇത് ലോകത്തിന് ഇന്ത്യന്‍ ആര്‍മി നല്‍കുന്ന സന്ദേശമാണ് ' എന്നും ഇന്ത്യന്‍ സൈനികര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it