- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഡൂരില്‍ വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത നേതാക്കള്‍ക്കെതിരെ കള്ളക്കേസ്; പ്രതിഷേധവുമായി എസ്ഡിപിഐ
കോഡൂര്‍: (മലപ്പുറം) വാക്‌സിന്‍ വിതരണത്തിലെ അപാകതയും ക്രമക്കേടും ചോദ്യംചെയ്ത എസ്ഡിപിഐ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയതില്‍ എസ്ഡിപിഐ കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പരാതി പറയാന്‍ പഞ്ചായത്ത് ഓഫിസിലെത്തിയ എസ്ഡിപിഐ നേതാക്കള്‍ക്കെതിരേയാണ് പഞ്ചായത്ത് പ്രസിഡന്റ് കള്ളക്കേസ് നല്‍കിയത്.
പഞ്ചായത്തില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും സ്വന്തക്കാര്‍ക്കുമാത്രം വാക്‌സിന്‍ നല്‍കുന്നുവെന്നുമുള്ള പരാതി വ്യാപകമായുണ്ട്. ഇതിന്റെ നിജസ്ഥിതി അറിയുന്നതിനു വേണ്ടിയാണ് എസ്ഡിപിഐ പഞ്ചായത്ത് നേതൃത്വം ഹെല്‍ത്ത് സെന്ററിലെയും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള അധികൃതരെയും സന്ദര്‍ശിച്ചത്. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറായില്ലെന്നു മാത്രമല്ല സംസാരിക്കാന്‍ വന്നവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പഞ്ചായത്ത് ഓഫിസ് തകര്‍ത്തെന്നും ആരോപിച്ച് പോലിസില്‍ പരാതി നല്‍കി. ജനങ്ങള്‍ക്ക് ആശ്രയമാവേണ്ട പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതുപോലൊരു നീക്കം അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
എസ്ഡിപിഐ നേതാക്കള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെ പോകാനും പാര്‍ട്ടി തയ്യാറാണെന്നും യോഗം മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി സാജിദ് വലിയാട് അധ്യക്ഷത വഹിച്ചു.
RELATED STORIES
ലോസ് എയ്ഞ്ചലസില്‍ കാട്ടുതീ പടരുന്ന പ്രദേശങ്ങളില്‍ മോഷണവും...
10 Jan 2025 3:59 AM GMTസിഎഎ വിരുദ്ധസമരത്തില്‍ പ്രതിചേര്‍ത്ത ഷിഫ ഉര് റഹ്മാന് ഡല്‍ഹിയില്‍...
10 Jan 2025 3:34 AM GMTട്രെയ്നില്‍ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യാത്രക്കാരനെ...
10 Jan 2025 3:09 AM GMTപി ജയചന്ദ്രന് വിട; തൃശൂരില്‍ ഇന്ന് പൊതുദര്‍ശനം, സംസ്കാരം ശനിയാഴ്ച...
10 Jan 2025 2:30 AM GMTഅബ്ദുല്‍ റഹ്മാന് അല്‍ ഖറദാവിയെ യുഎഇക്ക് കൈമാറി
10 Jan 2025 1:58 AM GMTജോലി കണ്ടെത്താന്‍ ''എഐ ബോട്ടിനെ'' ചുമതലപ്പെടുത്തി യുവാവ്; 50...
10 Jan 2025 1:30 AM GMT