Latest News

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സിഡബ്ല്യുസി വ്യക്തമാക്കണമെന്ന് കുടുംബകോടതി

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സിഡബ്ല്യുസി വ്യക്തമാക്കണമെന്ന് കുടുംബകോടതി
X

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സിഡബ്ല്യുസി വ്യക്തമാക്കണമെന്ന് തിരുവനന്തപുരം കുടുംബകോടതി. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോടും കോടതി ആവശ്യപ്പെട്ടു.

കുഞ്ഞിന്റെ ഡി.എന്‍.എ ഫലം പുറത്ത് വന്നതോടെയാണ് കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞത്. അതേസമയം, കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും വീഴ്ച സംഭവിച്ചതായാണ് വകുപ്പ് തല അന്വേഷണ റിപോര്‍ട്ട്. വനിതാ ശിശുക്ഷേമ വികസന ഡയറക്ടര്‍ ടിവി അനുപമയുടേതാണ് റിപോര്‍ട്ട്.

ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും പോലിസിനെ അറിയിച്ചില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി, ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം മായ്ച്ചുകളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടികളില്‍ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

അതിനിടെ, ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിഡബഌയുസി ആസ്ഥാനത്തെക്ക് മാര്‍ച്ച് നടത്തി.

എന്നാല്‍, അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി മുഖ്യമന്ത്രിയടക്കം അറിഞ്ഞു നടത്തിയ മനുഷ്യക്കടത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുന്നത് എല്ലാം നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ്. സിഡബ്ല്യുസി പിരിച്ചുവിടണമെന്നും വിഡി സതീശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it