Latest News

കര്‍ഷക സമരം: ഫെബ്രുവരി 2ന് പഞ്ചാബ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കുന്നു

കര്‍ഷക സമരം: ഫെബ്രുവരി 2ന് പഞ്ചാബ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കുന്നു
X

ഛണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു. ഡല്‍ഹിയില്‍ സമരത്തിനിടയില്‍ സംഘര്‍ഷങ്ങളുണ്ടായ സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത്. പഞ്ചാബ് ഭവനില്‍ ഫെബ്രുവരി 2ന് രാവിലെ 11 മണിക്കാണ് യോഗം.

കര്‍ഷക സമരത്തിന്റെ ഇന്നത്തെ സ്ഥിതി, ഡല്‍ഹിയിലെ സംഘര്‍ഷം, റിപബ്ലിക് ദിനത്തിലെ പ്രശ്‌നങ്ങള്‍, സിംഘുവില്‍ കര്‍ഷകര്‍ക്കെതിരേ നടന്ന ആക്രമണം, കര്‍ഷകര്‍ക്കെതിരേ നടക്കുന്ന വിദ്വേഷ പ്രചാരണം തുടങ്ങിയവയും ചര്‍ച്ചയാവും.

കാര്‍ഷിക നിയമം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും വലിയ പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നും എല്ല രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പഞ്ചാബിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും ജനങ്ങളുടെയും കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ, പ്രശ്‌നപരിഹാരം സാധ്യമാവൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it