- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ഫാറൂഖ് അബ്ദുല്ല

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) അധ്യക്ഷ സ്ഥാനം രാജിവച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജിയെന്ന് ശ്രീനഗറിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ജെകെഎന്‍സി രക്ഷാധികാരി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഡിസംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അബ്ദുല്ല വ്യക്തമാക്കി.
അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കിയ അബ്ദുല്ല, പുതുതലമുറ മുന്നോട്ടുവരേണ്ട സമയമായെന്നും പാര്‍ട്ടി അംഗമായ ഏതൊരാള്‍ക്കും ജനാധിപത്യപരമായ ഈ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാമെന്നും പ്രസ്താവിച്ചു. അബ്ദുല്ലയുടെ മകനും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ലയെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ അഞ്ചിനാണ് പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുക.
RELATED STORIES
ഹോട്ടല്‍ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് സൂചന; രണ്ട് സിഐഎസ്എഫ്...
15 May 2025 4:23 AM GMTറബ്ബര്‍ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നെന്ന്; മലപ്പുറം കാളികാവിലാണ്...
15 May 2025 4:01 AM GMTഗസയിലെ വംശഹത്യക്കെതിരെ യുഎസ് സെനറ്റില്‍ പ്രതിഷേധിച്ച് ജൂത...
15 May 2025 3:53 AM GMTജാമ്യം ലഭിച്ച അമീനുല്‍ ഇസ്ലാം എംഎല്‍എയെ എന്‍എസ്എ പ്രകാരം ജയിലില്‍...
15 May 2025 3:11 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ ഇന്ന് വാദം
15 May 2025 2:13 AM GMTസ്കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് സന്മാര്ഗപഠനം
15 May 2025 1:12 AM GMT