Latest News

ചരിത്രത്തിലെ ഫാഷിസ്റ്റ് കടന്നുകയറ്റം അപലപനീയം : ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ചരിത്രത്തിലെ ഫാഷിസ്റ്റ് കടന്നുകയറ്റം അപലപനീയം : ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

റിയാദ്: ധീരദേശാഭിമാനികളായ ആലി മുസ്‌ലിയാര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പടെ 387 സ്വാതന്ത്ര്യ സമര സേനാനികളെ ഐ സി എച്ച് ആര്‍ പുറത്തിറക്കിയ പട്ടികയില്‍ നിന്നും വെട്ടിമാറ്റിയത് തികച്ചും അപലപനീയമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒലയ്യ ബ്ലോക്ക് പ്രസിഡണ്ട് റഹീം കല്ലായി ആരോപിച്ചു. മുറൂജ് ബ്രാഞ്ച് കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണഘടന നിര്‍മ്മിക്കാനും അതനുസരിച്ച് ചരിത്രം മാറ്റിമറിക്കാനും രാജ്യത്തിന്റെ ചരിത്രം ഹിന്ദുക്കളുടെത് മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനുമാണ് അണിയറയില്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും ചരിത്രത്തെ വികലമാക്കി കാവിവല്‍ക്കരിച്ച് അത് കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കയാണ്.


ാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ മഹനീയ സങ്കല്‍പ്പത്തെ മാറ്റിമറിച്ച് ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സംഘപരിവാറും പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ വിപ്ലവ പോരാളികളായ ആലി മുസ്‌ലിയാര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയടക്കം 387 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അന്ധമായ മുസ്‌ലിം വിരോധംകൊണ്ടുമാത്രമാണ്. 1921ല്‍ നടന്ന മഹത്തായ മലബാര്‍ വിപ്ലവം അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആ പോരാട്ടത്തെ അവഹേളിച്ച് പോരാളികളെ ചരിത്രത്തില്‍നിന്ന് വെട്ടിമാറ്റി നിര്‍ത്തിയത് കേവലം യാദൃശ്ചികം അല്ലെന്നും സംഘപരിവാര അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബ്രാഞ്ച് സമ്മേളനത്തില്‍ മുഹമ്മദ് കോയ റിപോര്‍ട്ട് അവതരിപ്പിച്ചു. റസാഖ് മാക്കൂല്‍ അധ്യക്ഷനായ യോഗത്തില്‍ സാബിത്ത്,ഷബിന്‍ സംസാരിച്ചു. 2021-2024 കാലയളവിലേക്കുള്ള മുറൂജ് ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പസിഡന്റ്: ഷഫീഖ് കണ്ണൂര്‍, സെക്രട്ടറി:റസാഖ് മാക്കൂല്‍, വൈ:പ്രസിഡണ്ട്:നാസര്‍ കെ സി തൃക്കരിപ്പൂര്‍, ജോ:സെക്രട്ടറി:ഷെബിന്‍ ആര്‍ ഇരവിപുരം, യാക്കോബ് പി പി മുക്കം എന്നിവരെ തിരഞ്ഞെടുത്തു. ഒലയ്യ ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഗഫൂര്‍ പട്ടാമ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.




Next Story

RELATED STORIES

Share it