Latest News

പ്രതിശ്രുതവരനെയും വധുവിനെയും കാണാതായി: അന്വേഷിച്ച് വലഞ്ഞ് മാള പോലിസ്

പ്രതിശ്രുതവരനെയും വധുവിനെയും കാണാതായി: അന്വേഷിച്ച് വലഞ്ഞ് മാള പോലിസ്
X

മാള: പ്രതിശ്രുതവരനെയും വധുവിനെയും കാണാതായത് പോലിസിന് പൊല്ലാപ്പായി. വിവാഹം നിശ്ചയിച്ച ശേഷമാണ് ഇരുവരെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. തിങ്കളാഴ്ച മുതല്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാള പോലിസില്‍ പരാതി നല്‍കിയിരുന്നു.

മൂന്നാറിലേക്ക് പോകുന്നുവെന്ന് വീട്ടില്‍ അച്ഛനോട് പറഞ്ഞാണ് യുവാവ് സ്ഥലം വിട്ടത്. ഇരുവരും മാളയില്‍നിന്ന് ഒരുമിച്ച് ബൈക്കില്‍ പോയതായി പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്.

വീട്ടില്‍ പറയാതെ യുവതിയും പറഞ്ഞ് യുവാവും സ്ഥലം വിട്ടതോടെ സുഹൃത്തുക്കളില്‍ നിന്ന് പോലിസ് വിവരങ്ങള്‍ ശേഖരിച്ചു. യുവതി തിരിച്ചുവരുമെന്ന് കരുതി കാത്തിരുന്നിട്ടും കാണാതായപ്പോഴാണ് ബുധനാഴ്ച പോലിസില്‍ പരാതി നല്‍കിയത്.

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തിന് യുവതിയുടെ കുടുംബക്കാര്‍ക്ക് ആദ്യം താത്പര്യമില്ലായിരുന്നു. പിന്നീട് നിര്‍ബ്ബന്ധത്തിന് വഴങ്ങി കുടുംബക്കാര്‍ സമ്മതിക്കുകയായിരുന്നുവത്രെ. പരാതി ലഭിച്ചതോടെ ഈ ഒളിച്ചോട്ടം പോലിസിനാണ് തലവേദനയായത്.

Next Story

RELATED STORIES

Share it