Latest News

സിനാമാതാരം അല്ലു അര്‍ജുനെ ഇന്നു ചോദ്യം ചെയ്യും

സിനാമാതാരം അല്ലു അര്‍ജുനെ ഇന്നു ചോദ്യം ചെയ്യും
X

തെലങ്കാന: സിനാമാ താരം അല്ലു അര്‍ജുനെ ഇന്നു ചോദ്യം ചെയ്യും. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍. പുഷ്പ 2 വിന്റെ പ്രീമിയം ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യല്‍.

അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് എത്തിയ 35കാരിയായ രേവതി എന്ന സ്ത്രീ തിരക്കില്‍ പെട്ട് മരിച്ചിരുന്നു. ഇവരുടെ മകന്‍ ശ്രീതേജും പിന്നീട് മരിച്ചു. ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. റിലീസിന് മുന്നോടിയായി ആരാധകരുടെ വലിയനിര തന്നെ തീയറ്ററിന് മുന്നിലുണ്ടായിരുന്നു.

അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും എത്തിയതോടെ ആവേശം അതിരു കടന്നു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിക്കും തിരക്കും ഉണ്ടായതോട കുഴഞ്ഞു വീണ രേവതിയുടെ മുകളിലേക്ക് ആളുകള്‍ വീഴുകയായിരുന്നു. ഇവരുടെ വേറേ ഒരു കുട്ടിക്കും ഭര്‍ത്താവിനും പരിക്കുണ്ട്. സംഭവത്തില്‍ പോലിസ് നടന്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

വന്‍ വിജയമായി മാറിയ 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗമാണ് 'പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് 'പുഷ്പ 2'.

Next Story

RELATED STORIES

Share it