- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂരില്‍ മാതാവ് കൊന്ന് കുഴിച്ചുമൂടിയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു
മലപ്പുറം: താനൂരില്‍ മാതാവ് കൊന്ന് കുഴിച്ചുമൂടിയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പോലിസ് പുറത്തെടുത്തു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് ജുമൈലത്തി(29)നെ കഴിഞ്ഞദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് തുടര്‍ന്ന് വീട്ടിലെത്തിയശേഷം കുഞ്ഞിനെ കൊന്ന് വീട്ടിലെ പറമ്പില്‍ കുഴിച്ചുമൂടിയെന്നാണ് പോലിസ് പറയുന്നത്. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കിക്കൊല്ലുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് യുവതിയെ ചോദ്യംചെയ്തപ്പോഴാണ് ദാരുണമയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ ഉടന്‍ യുവതി കൃത്യം ചെയ്‌തെന്നാണ് അറിയുന്നത്. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് ജുമൈലത്ത്. കുഞ്ഞ് ജനിച്ചത് പുറത്തറിയാതിരിക്കാനാണ് കടുംകൈ ചെയ്തതെന്നാണ് ഇവരുടെ പ്രാഥമിക മൊഴി. വീട്ടിനടുത്തുള്ള പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. ഐപിസി 302 പ്രകാരം യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; രണ്ട് മുസ്ലിം...
24 Nov 2024 10:16 AM GMTഅയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMT