- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമ്പത്തിക തട്ടിപ്പ്; കാമ്പിശ്ശേരി അര്‍ച്ചന ഫിനാന്‍സിയേഴ്‌സ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
വള്ളികുന്നം: നാട്ടുകാരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വകാര്യ ബാങ്കില്‍ ലക്ഷങ്ങളുടെ പണയമിടപാടിലൂടെ തട്ടിപ്പ് നടത്തിയ കാമ്പിശ്ശേരി അര്‍ച്ചന ഫിനാന്‍സിയേഴ്‌സ് ഉടമ കെ വിജയനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് എം എം താഹിര്‍ ആവശ്യപ്പെട്ടു.
വള്ളികുന്നം താളിരാടി കോതകരകുറ്റിയില്‍ ആര്‍ അഞ്ജു ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വള്ളികുന്നം പോലിസ് കേസെടുത്തെങ്കിലും വിജയനെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.
അഞ്ജുവിന്റെ അനുമതിയോ അറിവോ കൂടാതെ പന്ത്രണ്ടു തവണയാണ് വിജയന്‍ ചൂനാട് കാത്തലിക്ക് സിറിയന്‍ ബാങ്കില്‍ പണയമിടപാട് നടത്തിയിട്ടുള്ളത്.
ബാങ്കില്‍ അകൗണ്ട് ഇല്ലാത്ത നിരവധി പേര്‍ക്ക് ബാങ്കില്‍ നിന്നും പണയം തിരിച്ചെടുക്കണമെന്ന നോട്ടീസ് വന്നതാണ് വിജയന്റെ തട്ടിപ്പ് പുറത്ത് വരാന്‍ കാരണമായത്.
നാട്ടുകാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത വിജയനെ അറസ്റ്റ് ചെയ്യുകയും അതിന് കൂട്ട് നിന്ന ബാങ്കിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് അവര്‍ക്ക് എസ്ഡിപിഐയുടെ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ബാങ്കിനും ഫിനാന്‍സിയേഴ്‌സ് ഉടമക്കുമെതിരെ പോലിസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തട്ടിപ്പിനിരയായവരെ സംഘടിപ്പിച്ച് ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പിശ്ശേരി ബ്രാഞ്ച് സെക്രട്ടറി ബുഹാരി, താളിരാടി ബ്രാഞ്ച് സെക്രട്ടറി റഫീക്ക് താഹ, സിയാദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
RELATED STORIES
'സിനിമയില്‍ അഭിനയിക്കണം' പ്രതിയുടെ മുടിവെട്ടരുതെന്ന് കോടതി ഉത്തരവ്
7 Nov 2024 7:33 AM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: അഡ്വ. മിത സുധീന്ദ്രന്‍ അമിക്കസ് ക്യൂറി
7 Nov 2024 7:28 AM GMTസ്വര്‍ണ വിലയില്‍ ഇടിവ്; പവന് 57,600 രൂപ, ഗ്രാമിന് 7,200
7 Nov 2024 7:18 AM GMTസല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന് സ്വദേശി...
7 Nov 2024 7:12 AM GMTമജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ...
7 Nov 2024 6:52 AM GMTചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച...
7 Nov 2024 6:47 AM GMT