Latest News

മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു;ഒരാള്‍ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്. വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഇവരെ കരയിലെത്തിച്ചെങ്കിലും ചാര്‍ലിയെ രക്ഷിക്കാനായില്ല.

മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു;ഒരാള്‍ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം
X

കാസര്‍കോട്: കടലില്‍ മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരാള്‍ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്. വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഇവരെ കരയിലെത്തിച്ചെങ്കിലും ചാര്‍ലിയെ രക്ഷിക്കാനായില്ല.

അസ്വസ്ഥത അനുഭവപ്പെട്ട മറ്റ് മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സബേ, ആരോഗ്, ദീപക് എന്നിവരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ബോട്ടില്‍ ഉണ്ടായിരുന്ന മറ്റ് ഏഴുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് സൂചന.

Next Story

RELATED STORIES

Share it