- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ എംഎല്‍എ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു
കോഴിക്കോട്: മേപ്പയൂര്‍ മുന്‍ എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് (89) അന്തരിച്ചു. അസുഖബാധിതനായി ഏറെനാളായി വിശ്രമത്തിലായിരുന്നു. ഹൈസ്‌കൂള്‍ പഠനകാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. കുറഞ്ഞകാലം സോഷ്യലിസ്റ്റ് രാഷ്ട്രീയചേരിക്കൊപ്പം നിന്ന അദ്ദേഹം പിന്നീട് മുസ്‌ലിം ലീഗിനൊപ്പം ചേര്‍ന്നു.
30 വര്‍ഷത്തോളം നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനവും രണ്ടുവര്‍ഷം വടകര താലൂക്ക് പ്രസിഡന്റ് ചുമതലയും വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1965ല്‍ നാദാപുരം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും സി.പി.എമ്മിലെ സി.എച്ച് കണാരനോട് പരാജയപ്പെട്ടു. ദീര്‍ഘകാലം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന മേപ്പയൂര്‍ മണ്ഡലം പിടിച്ചെടുക്കാനുള്ള ദൗത്യമാണ് പാര്‍ട്ടി പിന്നീട് ഏല്‍പിച്ചത്.
1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്ന് അഖിലേന്ത്യാ ലീഗ് നേതാവായിരുന്ന എ.വി അബ്ദുറഹ്മാന്‍ ഹാജിയെ തോല്‍പിച്ച് എംഎല്‍എയാവുകയും ചെയ്തു. നാദാപുരം സംഘര്‍ഷങ്ങളില്‍ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്. പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിയമസഭാ സാമാജികനെന്ന നിലയില്‍ നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട അദ്ദേഹം നാദാപുരം മേഖലയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്‌ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT