Latest News

കള്ളനോട്ട് കേസില്‍ മുന്‍യുവമോര്‍ച്ചാ നേതാവ് മൂന്നാം തവണയും അറസ്റ്റില്‍; കേരളാപോലിസിനെ പരിഹസിച്ച് വി ടി ബല്‍റാം

കള്ളനോട്ട് കേസില്‍ മുന്‍യുവമോര്‍ച്ചാ നേതാവ് മൂന്നാം തവണയും അറസ്റ്റില്‍; കേരളാപോലിസിനെ പരിഹസിച്ച് വി ടി ബല്‍റാം
X

-പാലക്കാട്: കള്ളനോട്ട് കേസില്‍ മൂന്നാം തവണയും തവണയും പ്രതിയാക്കപ്പെട്ട ബിജെപിക്കാരുടെ കാര്യത്തില്‍ കേരള പോലിസ് എന്താണ് ചെയ്യുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മൂന്ന് തവണ ഗുരുതരമായ കള്ളനോട്ട് കേസില്‍ ഒരാള്‍ പ്രതിയാക്കപ്പെട്ട സംഭവത്തെക്കുറിച്ച് വി ടി ബല്‍റാം പ്രതികരിച്ചത്.

തൃശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തി ഏറാശ്ശേരി രാകേഷ്(37), സഹോദരന്‍ രാജീവ്(35) എന്നിവരെയാണ് ബെംഗളൂരുവില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരനും സംഘവും അറസ്റ്റ് ചെയ്തത്. രാകേഷ് മുന്‍ യുവമോര്‍ച്ചാ നേതാവാണ്.

''രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക! നമ്മുടെ പോലീസിന് ഇന്റലിജന്‍സ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? കൃത്യമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാള്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാന്‍ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ? സ്‌കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും 'വര്‍ഷങ്ങളായി തുടര്‍ച്ചയായി നിരീക്ഷിച്ച്' അവര്‍ക്ക് മേല്‍ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാര്‍ത്തിക്കൊടുക്കുന്ന കേരള പോലിസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരെയും ആ 'ജാഗ്രത' കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!''- ഇതെന്തൊക്കെയാണ് കേരളത്തില്‍ സംഭവിക്കുന്നത് എന്ന ശീര്‍ഷകത്തോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്.

അറസ്റ്റിലായ രാകേഷിനെ 2017ല്‍ വീട്ടില്‍ നിന്ന് കള്ളനോട്ട് അടിക്കുന്ന ഉപകരണങ്ങളടക്കം പിടികൂടിയിരുന്നെങ്കിലും വലിയ വകുപ്പുകളൊന്നും ചുമത്താതെയാണ് കേസെടുത്തത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ കള്ളനേട്ട് കേസില്‍ ഉള്‍പ്പെട്ടു. 2019ലായിരുന്നു അത്. തുടര്‍ന്നാണ് കേരളത്തിനു പുറത്തേക്ക് പ്രവര്‍ത്തനം മാറ്റിയത്.

Next Story

RELATED STORIES

Share it