Latest News

തൃശൂരില്‍ നാല് പ്രദേശങ്ങള്‍ കൂടി കണ്ടെയ്മെന്റ് സോണുകള്‍

അവശ്യസര്‍വീസുകള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കരുത്.

തൃശൂരില്‍ നാല് പ്രദേശങ്ങള്‍ കൂടി കണ്ടെയ്മെന്റ് സോണുകള്‍
X

തൃശൂര്‍: കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂര്‍ ജില്ലയിലെ നാല് പ്രദേശങ്ങള്‍ കൂടി കണ്ടെയ്മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയില്‍ ആകെ പത്ത് കണ്ടെയ്മെന്റ് സോണുകളായി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗങ്ങള്‍ (ഒന്ന് മുതല്‍ നാല് വരെയും 16 മുതല്‍ 32 വരെയുമുള്ള വാര്‍ഡുകള്‍), തൃശൂര്‍ കോര്‍പറേഷനിലെ 24 മുതല്‍ 34 വരെയുള്ള ഡിവിഷനുകളും 41ാം ഡിവിഷനും ഉള്‍പ്പെട്ട പ്രദേശം എന്നിവയെയാണ് പുതുതായി കണ്ടെയ്മെന്റ് സോണുകളാക്കിയത്.

ഇവിടങ്ങളില്‍ ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 144 പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യസര്‍വീസുകള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കരുത്.

നേരത്തെ, വടക്കേകാട്, അടാട്ട്, അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതല്‍ പത്ത് വരെയും 32 മുതല്‍ 41 വരെയുമുളള വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it