Latest News

കുട്ടിയുടെ കരച്ചില്‍ മൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന്;തൃശൂരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം

കുട്ടിയുടെ കരച്ചില്‍ മൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന്;തൃശൂരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം
X

തൃശൂര്‍: കുന്നംകുളം തുവനുരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം.തെങ്ങിന്റെ മടല്‍ ഉപയോഗിച്ച് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു. അടിയേറ്റ് ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം.കുട്ടി രാത്രി കരയുന്നുവെന്നും,ശബ്ദം മൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് കുട്ടിയുടെ അമ്മ നല്‍കിയ മൊഴി. പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികില്‍സക്ക് വേണ്ടി മെഡിക്കല്‍ കോളജിലെക്ക് മാറ്റി. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനായ പ്രസാദിനെതിരേ കേസെടുക്കാന്‍ സിഡബ്ല്യൂസി പോലിസിന് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it