Latest News

വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്; പത്തനംതിട്ട സ്വദേശി പിടിയില്‍

പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ് (46) ആണ് പോലിസ് പിടിയിലായത്.

വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്; പത്തനംതിട്ട സ്വദേശി പിടിയില്‍
X

കടയ്ക്കല്‍: ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയ പ്രതിയെ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിദഗ്ദ്ധമായി പിടികൂടി.

പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ് (46) ആണ് പോലിസ് പിടിയിലായത്. കടയുടമ ഇല്ലാത്ത സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ മാത്രമുള്ള കടകളില്‍ എത്തി കടയുടമയുടെ സുഹൃത്താണെന്നും മറ്റും പറഞ്ഞു മൊബൈല്‍ ഫോണില്‍ ഉടമയുമായി സംസാരിക്കുകയാണെന്ന് അഭിനയിച്ചു ജീവനക്കാരെ വിദഗ്ദമായി കബളിപ്പിച്ചു പണവുമായി മുങ്ങുകയായിരുന്നു പ്രതിയുടെ തട്ടിപ്പ് രീതി.

കെഎല്‍ 33 ജി 3425 ഹോണ്ടമോട്ടോര്‍സൈക്കിളില്‍ കറങ്ങി നടന്നാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഇയാള്‍ക്കെതിരേ കടയ്ക്കല്‍, പൂയപ്പള്ളി പോലിസ് സ്‌റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്. കൂടാതെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലും വ്യാപാരസ്ഥാപനങ്ങളില്‍ മോഷണത്തിനും തട്ടിപ്പിനും തോപ്പുംപടി സ്‌റ്റേഷനിലും പ്രതിക്കെതിരേ കേസുകള്‍ നിലവിലുണ്ട്.

കടയ്ക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, എസ്‌ഐ സജു, എഎസ്‌ഐ പ്രശാന്ത്, സിപിഒ അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Next Story

RELATED STORIES

Share it