Latest News

ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സൗജന്യ മരുന്ന് നല്‍കല്‍ പദ്ധതിക്ക് തുടക്കം

മാസംതോറും നിശ്ചിത തുകക്കുള്ള മരുന്നാണ് നല്‍കുന്നത്. പെരിന്തല്‍മണ്ണയിലെയും സമീപ പഞ്ചായത്തുകളിലെയുമായി നൂറിലേറെ രോഗികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സൗജന്യ മരുന്ന് നല്‍കല്‍ പദ്ധതിക്ക് തുടക്കം
X

പെരിന്തല്‍മണ്ണ: പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് മാസത്തില്‍ സൗജന്യ മരുന്ന് നല്‍കല്‍ പദ്ധതിക്ക് തുടക്കമായി. മാസംതോറും നിശ്ചിത തുകക്കുള്ള മരുന്നാണ് നല്‍കുന്നത്. പെരിന്തല്‍മണ്ണയിലെയും സമീപ പഞ്ചായത്തുകളിലെയുമായി നൂറിലേറെ രോഗികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

പെരിന്തല്‍മണ്ണ ഖാദറലി ക്ലബ്ബ് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ലാഭവിഹിതത്തില്‍ നിന്നും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പദ്ധതിക്ക് ഒരുമാസത്തേക്കുള്ള തുക നല്‍കി. ഇതാണ് പദ്ധതി തുടങ്ങുന്നതിന് സൊസൈറ്റിക്ക് സഹായകമായത്. കൂടാതെ സൊസൈറ്റിയുടെ മുന്‍ ചെയര്‍മാന്‍ പ്രഫ. സുരേന്ദ്രനാഥും കുടുംബവും ആറുപേര്‍ക്ക് ആറുമാസത്തേക്ക് ആവശ്യമായ തുകയും നല്‍കി. പാലിയേറ്റീവില്‍ പദ്ധതിയുടെ ഉദ്ഘാടനം പെരിന്തല്‍മണ്ണ തഹസീല്‍ദാര്‍ പി ടി ജാഫറലി നിര്‍വഹിച്ചു. സൊസൈറ്റി ചെയര്‍മാന്‍ ഡോ. സാമുവല്‍ കോശി, എംവിഐ ജസ്റ്റിന്‍ എം മാളിയേക്കല്‍, ഡോ. വി യു സീതി, എ വി മുസ്തഫ, ഡോ. അബൂബക്കര്‍ തയ്യില്‍, കെ പി ഷൈജല്‍, കുറ്റീരി മാനുപ്പ, ഡോ. നിലാര്‍ മുഹമ്മദ്, ഐഎംഎ സെക്രട്ടറി ഡോ. ജയകൃഷ്ണന്‍, ഗഫൂര്‍ വള്ളൂരാന്‍, സെയ്തലവി, പി പി അബൂബക്കര്‍, ഡോ. ആശിഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it