Latest News

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ ആറാം ദിവസവും വര്‍ദ്ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ആറു ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വര്‍ദ്ധിച്ചത്.

ക്രൂഡ് ഓയില്‍ വിപണിയിലെ വിലയിടിവിനെ തുടര്‍ന്ന് ലോക്ക്‌ ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ഇന്ധന നിരക്ക് ഇടിഞ്ഞു തുടങ്ങിയിരുന്നു. കഴിഞ്ഞ നാലര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ ഇന്ധന വില. മാര്‍ച്ച് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ഇന്ധനങ്ങളുടെയും എക്‌സൈസ് തീരുവ രണ്ടു തവണ വര്‍ദ്ധിപ്പിച്ചു. മിക്ക സംസ്ഥാന സര്‍ക്കാരുകളും സെസ് അല്ലെങ്കില്‍ വാറ്റ് ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വിലയുടെ 70% വും നികുതിയാണ്.

എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ദ്ധനവിനിടയാക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

പ്രമുഖ നഗരങ്ങളിലെ പെട്രോള്‍ വില:

ഡല്‍ഹി - 74.57 രൂപ

ഗുഡ്ഗാവ് - 73.75 രൂപ

മുംബൈ - 81.53 രൂപ

ചെന്നൈ - 78.47 രൂപ

ഹൈദരാബാദ് - 77.41 രൂപ

ബെംഗളൂരു -76.98 രൂപ

കൊച്ചി - 74.61 രൂപ

പ്രമുഖ നഗരങ്ങളിലെ ഡീസല്‍ വില

ഡല്‍ഹി - 72.81 രൂപ

ഗുഡ്ഗാവ് - 65.82 രൂപ

മുംബൈ - 71.48 രൂപ

ചെന്നൈ - 71.14 രൂപ

ഹൈദരാബാദ് - 71.16 രൂപ

ബെംഗളൂരു - 69.22 രൂപ

കൊച്ചി - 68.76 രൂപ.


Next Story

RELATED STORIES

Share it