Latest News

ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ല ബ്രഹ്മപുരത്തെ മാലിന്യം: എം വി ഗോവിന്ദന്‍

ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ല ബ്രഹ്മപുരത്തെ മാലിന്യം: എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്നും സര്‍ക്കാരിനും കോര്‍പറേഷനും ജനങ്ങള്‍ക്കും വിഷയത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപങ്ങള്‍ പരിശോധിക്കും. തദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ല.

ഈ വിഷയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൊല്ലം മാതൃകയില്‍ മാലിന്യസംസ്‌കരണം നടത്തും. ആക്ഷേപങ്ങള്‍ പരിശോധിക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കരാര്‍ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ല. തദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നല്‍കിയത്. താന്‍ മന്ത്രിയായിരിക്കുമ്പോഴും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും നഗരസഭയ്ക്കും എല്ലാം ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it