- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടശേരിക്കരയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവം: വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ബിജെപി ശ്രമം, പോലിസ് വസ്തുതകള്‍ പുറത്തുവിടണം; പോപുലര്‍ ഫ്രണ്ട്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകള്‍ പുറത്തുവിടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്താനുള്ള വര്‍ഗീയ വാദികളുടെ ശ്രമങ്ങള്‍ക്ക് തടയിടണം. മതത്തിന്റെ പേരുപറഞ്ഞ് സാധാരണക്കാരായ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പ് മതസൗഹാര്‍ദം തകര്‍ക്കാന്‍ കോപ്പുകൂട്ടുന്ന ആര്‍എസ്എസ് ബിജെപി വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് ആറ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. പ്രധാനമായും പാറമടകളിലും കിണര്‍ കുഴിക്കുമ്പോഴും പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നവയാണ് ഇവയെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ഈ മേഖലകളില്‍ നിരവധി പാറമടകളുമുണ്ട്. ഈ വസ്തുതകള്‍ മറച്ചുവച്ചാണ് സ്‌ഫോടനത്തിന് ശ്രമമുണ്ടെന്നും ആയുധശേഖരം പിടിച്ചെടുത്തു എന്നുമുള്ള വ്യാജ പ്രചാരണം ബിജെപി നേതാക്കള്‍ നടത്തുന്നത്. ഇതിനായി ഹിന്ദുക്കളുടെ തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ വിഷയത്തിലേക്ക് വലിച്ചിഴച്ച് വര്‍ഗീയ മുതലെടുപ്പിനായി സംഘപരിവാരം ദുരുപയോഗം ചെയ്യുകയാണ്.
അടുത്തിടെ സമീപ പ്രദേശമായ മല്ലപ്പള്ളി ആനിക്കാട്ട് ചായക്കടയില്‍ കിണര്‍ തൊഴിലാളികളുടെ കൈവശമിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചപ്പോഴും സമാന രീതിയില്‍ മുസ്‌ലിംകള്‍ക്കെതിരെ നുണ പ്രചാരണം നടത്തി വര്‍ഗീയത പടര്‍ത്താന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിച്ചിരുന്നു. കോന്നിയിലും പത്തനാപുരത്തും സമാന രീതിയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടിച്ചെടുത്തപ്പോഴും ഇതേ രീതിയില്‍ വര്‍ഗീയ കാര്‍ഡിറക്കി മുതലെടുപ്പ് നടത്താന്‍ ബിജെപി നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. മാത്രമല്ല, ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടിച്ചെടുത്ത സ്ഥലങ്ങളെല്ലാം ആര്‍എസ്എസിന്റെ സ്വാധീനമേഖലയാണ്. അതിനാല്‍ തന്നെ സമുദായങ്ങള്‍ തമ്മില്‍ സൗഹാര്‍ദ അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപ്പൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഇതെന്നും അന്വേഷിക്കണം.
ക്ഷേത്രത്തിലേക്ക് മലമെറിഞ്ഞും ക്ഷേത്രങ്ങള്‍ തകര്‍ത്തും കത്തിച്ചും വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചിട്ടുള്ള പാരമ്പര്യം ആര്‍എസ്എസിനാണ് ഉള്ളത്. അതേ വര്‍ഗീയ വാദികള്‍ ഈ വിഷയത്തെ മുന്‍നിര്‍ത്തി ഹിന്ദു മുസ്‌ലിം സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്. ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ക്ക് പോലിസ് കൂട്ടുനില്‍ക്കരുത്. പോലിസ് വിഷയത്തില്‍ മൗനം വെടിയുകയും ഗൗരവമായി ഇടപെട്ട് വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTമുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി...
23 Nov 2024 12:52 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMT