- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെന്‍ഡര്‍ ന്യൂട്രാലിറ്റി സമൂഹത്തെ സര്‍വനാശത്തിലേക്ക് നയിക്കും: വി ടി അബ്ദുല്ലക്കോയ തങ്ങള്‍

ചെര്‍പ്പുളശ്ശേരി: മുതലാളിത്ത ലിബറല്‍ ആശയങ്ങള്‍ മനുഷ്യസമൂഹത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുകയെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ടി അബ്ദുല്ലക്കോയ തങ്ങള്‍ പ്രസ്താവിച്ചു. 'ജെന്‍ഡര്‍ ന്യൂട്രാലിറ്റി പുരോഗനമോ സര്‍വനാശമോ' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി ചെര്‍പ്പുളശ്ശേരിയില്‍ നടത്തിയ ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷന്റെയും സ്ത്രീയുടെയും സ്വത്വത്തെ അംഗീകരിച്ചുകൊണ്ട് പരസ്പരം സഹകരിച്ചും തിരിച്ചറിഞ്ഞുമാണ് മനുഷ്യസമൂഹം മുന്നോട്ടുപോവേണ്ടത്.
സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ത്രീ സ്വത്വത്തെ ഇല്ലാതാക്കുകയല്ല വേണ്ടത്. മറിച്ച് സ്ത്രീക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ വകവച്ചുനല്‍കുകയാണ് ചെയ്യേണ്ടത്. ഇസ്‌ലാം ചരിത്രത്തില്‍ ചെയ്തിട്ടുള്ളത് അതാണ്. സ്ത്രീയുടെയും പുരുഷന്റെയും സവിശേഷതകള്‍ മനസ്സിലാക്കാതെ അവര്‍ക്കിടയില്‍ തുല്യത വേണമെന്ന ലിബറല്‍ വാദം സ്ത്രീ വിമോചനത്തിനല്ല സഹായകരമാവുക, സ്ത്രീകള്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെടാന്‍ അത് കാരണമാവും. സ്ത്രീ പുരുഷ നീതിയാണ് നടപ്പാക്കേണ്ടത് എന്നതാണ് ഇസ്‌ലാമിക നിലപാട്.
ലിബറലിസം സ്ത്രീയെ ചൂഷണവസ്തുവാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. വിസ്ഡം ഗ്ലോബല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി മുഹമ്മദ് മുസ്തഫ, ചെര്‍പ്പുളശേരി ഏരിയാ പ്രസിഡന്റ് ബു ശൈറുദ്ദീന്‍ ശര്‍ഖി പങ്കെടുത്തു.
RELATED STORIES
ഹിമാചല് പ്രദേശില് മിന്നല്പ്രളയം; നിരവധി ആളുകള്...
14 Aug 2025 6:55 AM GMTരേണുക സ്വാമി കൊലക്കേസ്; നടന് ദര്ശന് വീണ്ടും ജയിലിലേക്ക്; ജാമ്യം...
14 Aug 2025 6:42 AM GMTവ്യാജവിഷമദ്യദുരന്തം: ആശുപത്രിയില് പ്രവേശിപ്പിച്ചവരില് 40...
14 Aug 2025 6:09 AM GMT60 കോടി തട്ടിയതായി പരാതി; ശില്പ്പ ഷെട്ടിക്കും ഭര്ത്താവിനുമെതിരേ...
14 Aug 2025 5:41 AM GMTഹോസ്റ്റല് ഭക്ഷണം കഴിച്ചതിനെ തുടര്ന്ന് 50 വിദ്യാര്ഥികള്ക്ക്...
14 Aug 2025 5:38 AM GMTഒന്നിലധികം ബൂത്തുകളില് 655 പേരുടെ പേരുകള്; ബീഹാറില്...
14 Aug 2025 5:25 AM GMT