- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചൈനയിലെ മുസ്‌ലിം പീഡനത്തിനെതിരേ 17കാരി പോസ്റ്റ് ചെയ്ത വീഡിയോ ടിക് ടോക് പിന്‍വലിച്ചു; സൈബര്‍ ലോകത്ത് കനത്ത പ്രതിഷേധം
കണ്‍പീലികള്‍ ചുരുട്ടാം എന്നു തുടങ്ങുന്ന ഒരു മെയ്ക്ക് അപ്പ് ട്യൂട്ടോറിയല്‍ വീഡിയോയില്‍ ചൈനയിലെ മുസ്ലിം പീഡനത്തെ വിഷയമാക്കുകയായിരുന്നു ഫെറോസ.
ന്യൂജഴ്‌സി: ചൈനയില്‍ മുസ്‌ലിംകള്‍ നേരിടുന്ന വംശീയപീഡനത്തിനെതിരേ പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിച്ച ടിക് ടോക്കിനെതിരേ സൈബര്‍ ലോകം. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ 17കാരിയായ ഫെറോസ അസീസ് പോസ്റ്റ് ചെയ്ത വീഡിയോയാണ് ടിക് ടോക് നീക്കം ചെയ്തത്. കണ്‍പീലികള്‍ ചുരുട്ടാം എന്നു തുടങ്ങുന്ന ഒരു മെയ്ക്ക് അപ്പ് ട്യൂട്ടോറിയല്‍ വീഡിയോയില്‍ ചൈനയിലെ മുസ് ലിം പീഡനത്തെ വിഷയമാക്കുകയായിരുന്നു ഫെറോസ.
വീഡിയോയില്‍ ഫെറോസ കണ്‍പീലികള്‍ ചുരുട്ടുന്നതിനുളള ഒരു ഉപകണവുമായി കാഴ്ചക്കാരെ അഭിമുഖീകരിക്കുന്നു. അടുത്ത നിമിഷം തന്നെ വിഷയം മാറ്റി ചൈനയിലെ സിന്‍ജിയാങില്‍ മുസ് ലിംകള്‍ പീഡിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞുതുടങ്ങുന്നു. ''നിങ്ങള്‍ കണ്‍പീലികള്‍ താഴെക്കാക്കുന്നു, ഫോണുകള്‍ ഉപയോഗിക്കുന്നു, ചൈനയില്‍ എന്താണ് സംഭിക്കുന്നതെന്ന് തിരയുന്നു. അവര്‍ കോണ്‍സെന്‍ട്രേഷന്‍ സെന്ററുകളിലാണ്. നിരപരാധികളായ മുസ്ലിങ്ങളെ അവിടെ അടച്ചിടുകയാണ്. തട്ടിക്കൊണ്ടുപോവുകയാണ്, കൊലപ്പെടുത്തുകയാണ്, നിര്‍ബന്ധപൂര്‍വ്വം പോര്‍ക്ക് കഴിപ്പിക്കുകയാണ്, കുടിപ്പിക്കുകയാണ്, മതംമാറ്റുകയാണ്- ഫെറോസ പറയുന്നു.
Here is a trick to getting longer lashes! #tiktok #muslim #muslimmemes #islam pic.twitter.com/r0JR0HrXbm
— feroza.x (@x_feroza) November 25, 2019
ഇതൊരു വംശഹത്യതന്നെയാണ്. പക്ഷേ, ആരും അതേകുറിച്ച് പറയുന്നില്ല. മനസ്സിലാക്കുക...എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
വീഡിയോ പോസ്റ്റ് ചെയ്ത് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തോളം പേര്‍ അത് കണ്ടു. അതോടെയാണ് ടിക് ടോക് ഫെറോസയുടെ അക്കൗണ്ട് റദ്ദാക്കിയത്. ചൈനീസ് കമ്പനിയായ ബൈടെന്റന്‍സിന്റേതാണ് ടിക് ടോക് പ്ലാറ്റ് ഫോം.
ചൈനയിലെ ഉയ്ഗൂര്‍ മുസ് ലിംകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് നാല് വീഡിയോകള്‍ ഫെറോസ പോസ്റ്റ് ചെയ്തിരുന്നു. ആദ്യ വീഡിയോ 14 ലക്ഷം പേരാണ് കണ്ടത്. 500000 പേര്‍ ലൈക്ക് ചെയ്തു. ഫെറോസയുടെ വീഡിയോ കമ്യൂണിറ്റി സ്റ്റാന്റേഡിന് യോജിച്ചതല്ലെന്നാണ് ടിക് ടോക് നല്‍കുന്ന വിശദീകരണം.
അഫ്ഗാന്‍-അമേരിക്കന്‍ വംശജയായ ഫെറോസ ന്യൂജഴ്‌സിയിലാണ് താമസം. ഫെറോസ ഇതേ വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റ്ഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ടിക് ടോക്ക് വീഡിയോ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഫെറോസ സാമൂഹികമാധ്യമങ്ങളുടെ ചര്‍ച്ചാ കേന്ദ്രമായി മാറിയിരുന്നു.
RELATED STORIES
സംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTവൈദികന് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്...
24 Nov 2024 11:00 AM GMTഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; മൂന്ന് മുസ്ലിം...
24 Nov 2024 10:16 AM GMTഅയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMT