Latest News

ഗോ എയര്‍ കണ്ണൂര്‍-മസ്‌കത്ത് സര്‍വ്വീസ് ഫിബ്രുവരി 28 മുതല്‍

ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വ്വീസ്. കണ്ണൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് ശേഷം വിദേശത്തേക്ക് സര്‍വ്വീസ് നടത്താന്‍ അനുവാദം ലഭിച്ചിരിക്കുന്നത് ഗോ എയറിനാണ്.

ഗോ എയര്‍ കണ്ണൂര്‍-മസ്‌കത്ത് സര്‍വ്വീസ് ഫിബ്രുവരി 28 മുതല്‍
X
ദുബയ്: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനികളിലൊന്നായ ഗോഎയര്‍ അടുത്ത മാസം 28 മുതല്‍ കണ്ണൂര്‍മസ്‌കത്ത് സര്‍വ്വീസ് ആരംഭിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വ്വീസ്. കണ്ണൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് ശേഷം വിദേശത്തേക്ക് സര്‍വ്വീസ് നടത്താന്‍ അനുവാദം ലഭിച്ചിരിക്കുന്നത് ഗോ എയറിനാണ്. മസ്‌കത്തിലേക്ക് തുടക്കമാണന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുമെന്നും ഗോഎയര്‍ എംഡി ജെ വാഡിയ വ്യക്തമാക്കി. കണ്ണൂരില്‍ നിന്നും ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.45 ന് പുറപ്പെടുന്ന വിമാനം രാത്രി 12.05 ന് മസ്‌കത്തിലെത്തും. ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ നിന്നും വെളുപ്പിന് 1.05 ന് പുറപ്പെടുന്ന വിമാനം കാലത്ത് 6 മണിക്ക് കണ്ണൂരിലെത്തും. 4,999 രൂപ മുതലാണ് നിരക്കുകള്‍ ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it