- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആട്ടിടയന് കൊവിഡ്: കര്‍ണാടകയില്‍ ആടുകളെ ക്വാറന്റെയിനിലാക്കി
മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് വ്യാപനം നടക്കുമെന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല. എങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാനാണ് ആടുകളെ ക്വാറന്റെയിനിലാക്കിയത്.
തുംകൂര്‍: ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ 47 ആടുകളെ ക്വാറന്റെയിനിലാക്കി. ബംഗളൂരുവില്‍ നിന്ന് 127മി കീ അകലെയുള്ള തുംകുര്‍ ജില്ലയിലെ ചിക്കനയകനഹള്ളി താലൂക്കിലെ ഗൊഡേകെരെ ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമത്തില്‍ മുന്നൂറ് വീടുകളിലായി ആയിരത്തോളം പേരാണ് താമസിക്കുന്നത്. ആടുവളര്‍ത്തല്‍ തൊഴിലാക്കിയ ഒരാള്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ഈയിടെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.അടുത്ത ദിവസങ്ങളിലായി ഇയാളുടെ നാല് ആടുകളും ചത്തിരുന്നു ഇതോടെയാണ് ഗ്രാമത്തില്‍ ആശങ്ക ഉയര്‍ന്നത്
ഇതോടെ ആരോഗ്യവകുപ്പ, വെറ്ററിനറി അധികൃതര്‍ സ്ഥലത്തെത്തി ആടുകളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് എടുത്തു. അതോടൊപ്പം ഇവയെ ഗ്രാമത്തിന് പുറത്തായി ക്വാറന്റെയ്ന്‍ ചെയ്യുകയായിരുന്നു.
ആടുകളില്‍ നിന്ന് ശേഖരിച്ച സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പി.മണിവണ്ണന്‍ അറിയിച്ചു. ബംഗളൂരുവിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സിലേക്കാണ് മൃഗങ്ങളുടെ സ്രവം അയച്ചത്. ചത്തവയുടെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് വ്യാപനം നടക്കുമെന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല. എങ്കിലും ജനങ്ങളുടെ ആശങ്ക അകറ്റാനാണ് ആടുകളെ ക്വാറന്റെയിനിലാക്കിയത്.
RELATED STORIES
വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് മിഥുന് ചക്രവര്‍ത്തിക്കെതിരെ കേസ്
6 Nov 2024 3:30 PM GMTമരടിലെ നിര്‍മാണം: റിപോര്‍ട്ട് നല്കാന് അമിക്കസ് ക്യൂറിക്ക് നിര്‍ദേശം
6 Nov 2024 3:06 PM GMTനീല ട്രോളി ദൃശ്യം പുറത്ത് വിട്ട് സിപിഎം
6 Nov 2024 3:02 PM GMTപരാജയഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹം: കൃഷ്ണന്...
6 Nov 2024 1:48 PM GMTഓര്‍മക്കുറവ് ബാധിച്ചു; പൊതുജീവിതം അവസാനിപ്പിക്കുന്നു: കെ...
6 Nov 2024 1:02 PM GMTനന്ദി പറഞ്ഞ് നിവിന്‍പോളി
6 Nov 2024 12:36 PM GMT