Latest News

ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന്; കെഎസ്ആര്‍ടിസി ജീവനക്കാരും യുവാക്കളും തമ്മില്‍ നടുറോട്ടില്‍ കൂട്ടത്തല്ല്

സംഭവത്തില്‍ ആറുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു

ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന്; കെഎസ്ആര്‍ടിസി ജീവനക്കാരും യുവാക്കളും തമ്മില്‍ നടുറോട്ടില്‍ കൂട്ടത്തല്ല്
X

തിരുവനന്തപുരം: വെള്ളനാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരും യുവാക്കളും തമ്മില്‍ നടുറോട്ടില്‍ കൂട്ടത്തല്ല്. ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച എത്തിയ യുവാക്കളും ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ശ്രീജിത്തും കണ്ടക്ടര്‍ ഹരിപ്രേമുമാണ് യുവാക്കളില്‍ നിന്നും അക്രമണം നേരിട്ടത്. മയക്കുമരുന്ന് വില്‍പ്പനക്കാരായ യുവാക്കളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ ആറുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് വെള്ളനാട് മയിലാടിയില്‍ വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം രണ്ട് ബൈക്കുകളിലായി പിറകില്‍ വന്നു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറഞ്ഞു. പിന്നാലെ ബസിന്റെ ബോഡിയില്‍ ഇടിക്കുകയും ബസിന് കുറുകെ ബൈക്ക് നിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇരുകൂട്ടരും തമ്മില്‍ നടന്ന വാക്കേറ്റം ഒടുക്കം കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നു. ബസ് തടഞ്ഞ് നിര്‍ത്തിയാണ് ഡ്രൈവറെയും കണ്ടക്ടറെയും യുവാക്കള്‍ ആക്രമിച്ചത്.

Next Story

RELATED STORIES

Share it