Latest News

ഭക്ഷ്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഭക്ഷ്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
X


കോഴിക്കോട്: ഭക്ഷ്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉപഭോക്താവിനെ സഹായിക്കാന്‍ ഏറെ ഫലപ്രദമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉപഭോക്തൃ ദിനാചരണത്തിന് ഏറ്റവും പ്രസക്തിയും പ്രാധാന്യവുമുള്ള നാടാണ് കേരളം. സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ഉള്ളതുപോലെ വാങ്ങുന്നവര്‍ക്കും അവകാശങ്ങളും കടമകളുമുണ്ട്. എന്നാല്‍ പലരും ഇതറിയാതെ പോവുകയാണ്. ജനങ്ങളെ ഇതിനെ കുറിച്ച് ബോധവത്ക്കരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. എഡിഎം മുഹമ്മദ് റഫീഖ് മുഖ്യാതിഥിയായി.


ഫെയർ ഡിജിറ്റല്‍ ഫിനാന്‍സിംഗ് എന്ന വിഷയത്തില്‍ യൂണിയൻ ബാങ്ക് ചീഫ് മാനേജർ ആദർശ് വി.കെ ക്ലാസെടുത്തു. വിവിധ ഉപഭോക്തൃ സംഘടനാ പ്രതിനിധികളായ ടി.കെ.എ.അസ്സീസ്, മോളി ജോർജ്, സക്കരിയ്യ പള്ളിക്കണ്ടി, അഡ്വ. പാലത്ത് ഇമ്പിച്ചിക്കോയ, അനിൽകുമാർ പേരാമ്പ്ര, പത്മനാഭൻ വേങ്ങേരി എന്നിവരും ചടങ്ങില്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാജീവ് സ്വാഗതവും സിറ്റി റേഷനിംഗ് ഓഫീസര്‍ പി പ്രമോദ് നന്ദിയും പറഞ്ഞു.


ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Next Story

RELATED STORIES

Share it