Latest News

അനുവാദമില്ലാതെ ചെറാട് മല കയറിയാല്‍ കേസ്;കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

ബാബുവിന് ലഭിച്ച സംരക്ഷണം മറയാക്കി ആരും മലകയറുത്,മലകയറുന്നതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ തയാറാക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു

അനുവാദമില്ലാതെ ചെറാട് മല കയറിയാല്‍ കേസ്;കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: അനുവാദമില്ലാതെ ചെറാട് മലയില്‍ കയറുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.ബാബുവിന് ലഭിച്ച സംരക്ഷണം മറയാക്കി ആരും മലകയറുത്. മലകയറുന്നതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ രാത്രിയും ഒരു യുവാവ് ചെറാട് മലമുകളിലേക്ക് കയറിയിരുന്നു. മലയുടെ മുകളില്‍ നിന്ന് ലൈറ്റ് തെളിഞ്ഞതോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ താഴെ എത്തിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ രാധാകൃഷ്ണന്‍ എന്നയാളെയാണ് ഉദ്യോഗസ്ഥര്‍ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് രാധാകൃഷ്ണന്‍ മല കയറിയതെന്നാണ് ലഭിക്കുന്ന വിവരം. രക്ഷപ്പെടുത്തിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് ലൈറ്റുകള്‍ മലമുകളില്‍ കണ്ടിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാളെ മാത്രം താഴെ എത്തിച്ചതില്‍ ചെറിയ പ്രതിഷേധവുമുണ്ടായി.

Next Story

RELATED STORIES

Share it