Latest News

സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ വാദങ്ങള്‍ കാപട്യം; വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ വയനാട് ജില്ലാ കാംപയിന്‍ ആരംഭിച്ചു

സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ വാദങ്ങള്‍ കാപട്യം; വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ വയനാട് ജില്ലാ കാംപയിന്‍ ആരംഭിച്ചു
X

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ വാദങ്ങള്‍ കാപട്യമാണെന്ന് ആരോപിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ഘടകം പ്രതിഷേധ ക്യാമ്പയിന്‍ ആരംഭിച്ചു. വയനാട് ജില്ലാ കാംപയിന്‍ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. സ്ത്രീസുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുക്കുന്ന ഭരണകൂടം എന്ന പ്രമേയത്തിലാണ് കാംപയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. തോട്ടം മേഖലയിലടക്കമുള്ള സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയുള്ള സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ വാദങ്ങള്‍ കാപട്യമാണെന്ന് അവര്‍ പറഞ്ഞു.

''വനിതാ സംരക്ഷണ നിയമങ്ങളും സംവിധാനങ്ങളും ധാരാളമുണ്ടെങ്കിലും സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളും പീഡനങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഭരണകൂടത്തിന്റെ ജാഗ്രതക്കുറവും നിഷ്‌ക്രിയത്വമാണ് ഇതിനു കാരണം. പണവും ഉദ്യോഗസ്ഥ-രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ഇരകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നത് രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുന്നു. സ്ത്രീസുരക്ഷ സ്വാര്‍ത്ഥതാല്‍പ്പര്യ സംരക്ഷണത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന രാഷ്ട്രീയ, മത സംഘടനകള്‍ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുകയും കുറ്റകരമായ മൗനം അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്''- രാജ്യത്ത് സ്ത്രീകള്‍ സ്വയം പ്രതിരോധത്തിന്റെ വഴികള്‍ തേടേണ്ട അവസ്ഥയിലാണെന്നും ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ച് അധികാരികള്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

നിരവധി മനുഷ്യാവകാശ പൗരാവകശ പ്രവര്‍ത്തകരും വനിതാ ശിശുക്ഷേമ പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ കെ.നൂര്‍ജഹാന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജമീല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നുഫൈസ റസാഖ് സ്വാഗതും, ജംഷിദ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it