- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യം ഭരിക്കുന്നത് ദരിദ്രരെ മറന്ന സര്‍ക്കാര്‍: പികെ കുഞ്ഞാലിക്കുട്ടി എംപി
മുത്തലാഖ് നിയമം രാജ്യത്ത് നടപ്പിലാവില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ മുത്തലാഖ് നടപ്പാക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത് നേരത്തെ തന്നെ വ്യക്തമാക്കിയതാണന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്നത് ദരിദ്രരെ മറന്ന സര്‍ക്കാരാണന്നും വരാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ ബിജെപി വന്‍ പരാജയം ഏറ്റുവാങ്ങുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഡല്‍ഹിയില്‍ മുസ്്‌ലിം യൂത്ത് ലീഗ് സംഘടപ്പിച്ച ജസ്റ്റിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുത്തലാഖ് നിയമം രാജ്യത്ത് നടപ്പിലാവില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ മുത്തലാഖ് നടപ്പാക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത് നേരത്തെ തന്നെ വ്യക്തമാക്കിയതാണന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത്‌ലീഗ് ജസ്റ്റിസ്മാര്‍ച്ച്‌സംഘടിപ്പിച്ചത്. മിന്റോ ഹൗസില്‍ നിന്നാരംഭിച്ച റാലി പാര്‍ലമെന്റ് പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് സമാപിച്ചു. മുസ്ലിംയൂത്ത് ലീഗ് റാലിക്ക്് ഐക്യദാര്‍ഢ്യമര്‍പ്പിച്ച്് മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഒക്‌റോം ഇബോബി സിംഗ് ചടങ്ങില്‍ എത്തിചേര്‍ന്നിരുന്നു. ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ മാത്രമല്ലന്നും എല്ലാവിഭാഗം ജനങ്ങളുടേതുമാണന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലില്‍ മുസ്ലിം യൂത്ത് ലീഗ് സ്വീകരിച്ച നിലപാടിനെ ഇബോബി സിംഗ് പ്രശംസിച്ചു.
ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്നതിനായി മുത്തലാഖ്, പൗരത്വ ഭേദഗതി, മുന്നാക്കകാരിലെ പിന്നാക്കകാര്‍ക്ക് സംവരണം തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് പ്രധാന നിയമങ്ങള്‍ കൊണ്ടുവന്ന മോദി സര്‍ക്കാര്‍ രാജ്യത്ത് ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അത് തടയാന്‍ എത്തുകൊണ്ട് നിയമനിര്‍മാണം നടത്തിയില്ലന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ചോദിച്ചു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ചാല്‍ ഏതുതരത്തിലുള്ള അനീതികളെയും നേരിടാന്‍ അവര്‍ക്ക് കഴിയുമെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പിവി അബ്ദുള്‍വഹാബ് എംപി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ രോഷത്തിലാണന്നും മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ വരുംനാളുകളില്‍ രാജ്യം വന്‍പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷിയാവുമെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍ പറഞ്ഞു. ദേശീയ ജനറല്‍ സക്രെട്ടറി സി കെ സുബൈര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുര്‍റം അനീസ് ഉമര്‍, കൗസര്‍ ഹയാത് ഖാന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, അഡ്വ. വി കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി (ആഗ്ര) മുഹമ്മദ് ആരിഫ് (ഉത്തര്‍പ്രദേശ്) സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര) സെക്രട്ടറിമാരായ സജ്ജാദ് അക്തര്‍ (ബീഹാര്‍), അഡ്വ. പി കെ ഫിറോസ്, ടിപി അഷ്‌റഫലി, അതീബ് ഖാന്‍, തഷ്രീഫ് ജഹാന്‍, മതീന്‍ ഖാന്‍, മുഹമ്മദ് തിണ്ട്, ഇമ്രാന്‍ ഐജാസ്, ഇമ്രാന്‍ അഷ്‌റഫി, അസഹറുദീന്‍ ചൗധരി, മുഹമ്മദ് സുബൈര്‍, റജാഉല്‍ കരിം, മുദസ്സിര്‍ ഉല്‍ഹഖ്, ജനറല്‍ സെക്രട്ടറി ഷെഹസാദ് അബ്ബാസി, അഡ്വ. ഹാരിസ് ബീരാര്‍ സംസാരിച്ചു. മുഹമ്മദ് ഹലിം, സയ്യിദ് മര്‍സൂഖ് ബാഫഖി, റഹ്മത്ത് നദവി, പി ളംറത്ത്, അഡ്വ. എ വി അന്‍വര്‍, അഡ്വ. കെ എം ഹനീഫ, യൂസുഫ് പടനിലം, ഷിബു മീരാന്‍, അഡ്വ. വി കെ റഫീഖ്, സിദ്ധിഖ് തങ്ങള്‍,മുഹമ്മദലി ബാബു, റഷീദ് ഹാജി, നിസാര്‍ ചെളേരി, സമാന്‍ കതിരൂര്‍, സലില്‍ ചെമ്പയില്‍, ഖാലിദ് റഹ്മാന്‍ നേതൃത്വം നല്‍കി.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT