Latest News

ഗുജറാത്ത് മന്ത്രിസഭ; മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് ആഭ്യന്തരം, കനുഭായി പട്ടേലിന് ധനം

ഗുജറാത്ത് മന്ത്രിസഭ; മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് ആഭ്യന്തരം, കനുഭായി പട്ടേലിന് ധനം
X

ഗാന്ധിനഗര്‍: ഗുജറാത്ത് മന്ത്രിസഭയിലെ വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. ഇന്ന് ഉച്ചയ്ക്കു ശേഷം രാജ് ഭവനില്‍ ചേര്‍ന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. പുതിയ തീരുമാനമനുസരിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ആഭ്യന്തര മന്ത്രി. കനുഭായി പട്ടേലിന് ധനകാര്യത്തിന്റെ ചുമതല ലഭിച്ചു. ആകെ 24 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ മന്ത്രിസഭാ യോഗവും ചേര്‍ന്നു.

ബിജെപി മുഖ്യമന്ത്രി വിജയ് രുപാനിയുടെ കാബിനറ്റിലെ എല്ലാ അംഗങ്ങളും ഒരാഴ്ച മുമ്പാണ് രാജി വച്ചൊഴിഞ്ഞത്. പുതിയ കാബിനറ്റില്‍ എല്ലാ മുന്‍ മന്ത്രിമാരെയും ഒഴിവാക്കിയിട്ടുണ്ട്.

ബുധനാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. അതിനുളള ഒരുക്കങ്ങളും പൂര്‍ത്തിയായി. പക്ഷേ, താമസിയാതെ ചടങ്ങ് മാറ്റിവച്ചതായി രാജ് ഭവന്‍ അറിയിക്കുകയായിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നമാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്.

വിജയ് രുപാനിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന് അടുത്ത തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍ പേരെയും രാജിവയ്പ്പിച്ചതെന്നാണ് നിഗമനം.

പുതിയ മന്ത്രിസഭയില്‍ 21 പേരും ആദ്യമായി മന്ത്രിമാരാവുന്നവരാണ്.

Next Story

RELATED STORIES

Share it