Latest News

ഗുജറാത്ത് ഡാഷ് ബോര്‍ഡ് അത്ഭുതകരം; ഗുജറാത്ത് മോഡലിനെ പ്രശംസിച്ച് ചീഫ് സെക്രട്ടറി വിപി ജോയ്

ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്‌ബോര്‍ഡ് സംവിധാനത്തെ കുറിച്ച് മനസ്സിലാക്കി

ഗുജറാത്ത് ഡാഷ് ബോര്‍ഡ് അത്ഭുതകരം; ഗുജറാത്ത് മോഡലിനെ പ്രശംസിച്ച് ചീഫ് സെക്രട്ടറി വിപി ജോയ്
X

തിരുവനന്തപുരം: ഗുജറാത്ത് മോഡലിനെ പ്രശംസിച്ച് കേരള ചീഫ് സെക്രട്ടറി വിപി ജോയ്. ഗുജറാത്ത് ഡാഷ് ബോര്‍ഡ് അത്ഭുതകരമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. സേവനങ്ങള്‍ നല്‍കുന്നതിനുള്ള സമഗ്ര സംവിധാനമാണിതെന്നും ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ഡാഷ്‌ബോര്‍ഡ് പഠനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സംവിധാനത്തേക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേരള സംഘം കഴിഞ്ഞ ദിവസമാണ് അഹമ്മബാദിലെത്തിയത്.

ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്‌ബോര്‍ഡ് സംവിധാനത്തെ കുറിച്ച് പഠനം നടത്തി. ഇതിനുശേഷം മാധ്യമങ്ങളെ കണ്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ജനങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാനും അവരുടെ പ്രതികരണം ലഭിക്കാനും വലിയ ഗുണം നല്‍കുന്ന സംവിധാനമാണിതെന്നും വിപി ജോയ് പറഞ്ഞു.

ഇ ഗവേണന്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 2019ലാണ് ഗുജറാത്തില്‍ ഇത്തരമൊരു ഡാഷ്‌ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയത്. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട്.

Next Story

RELATED STORIES

Share it