Latest News

ഹജറുല്‍ അസ്‌വദ് ചുംബിക്കരുത് ; ഹജ്ജ്: മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ടു

ത്വവാഫിലും പരസ്പ്പരം ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഒരു ഘട്ടത്തിലും ആള്‍ക്കൂട്ടം അനുവദിക്കില്ല,

ഹജറുല്‍ അസ്‌വദ് ചുംബിക്കരുത് ;  ഹജ്ജ്: മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ടു
X
മക്ക: ലോകത്തെ ഏറ്റവും വലിയ മനുഷ്യസംഗമമായ ഹജ്ജിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊവിഡിന്റെ പശ്ചാതലത്തില്‍ സൗദി ഗവണ്‍മെന്റ് പുറത്തിറക്കി. കൊവിഡ് ഭീഷണി നില നില്‍ക്കെ സൗദി ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ കേന്ദ്രമാണ് തീര്‍ത്ഥാടകര്‍ക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. അറഫയില്‍ ഉള്‍പ്പടെ സാമൂഹിക അകലം പാലിക്കണം. ജംറകളില്‍ കല്ലേറിനു പോകുമ്പോള്‍ ഒരു സമയം 50 പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും അണുവിമുത്മാക്കിയ കല്ലുകളാണ് ഉപയോഗിക്കേണ്ടത് എന്നതും ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തുവിട്ടത്.

മസ്ജിദുല്‍ ഹറാമില്‍ കാര്‍പറ്റ് ഉണ്ടാവില്ല. പകരം ഓരോ തീര്‍ത്ഥാടകനും കയ്യില്‍ മുസ്വല്ല കരുതണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബോട്ടിലുകളില്‍ സംസം വിതരണം ചെയ്യും. നേരത്തേയുള്ള സംസം കണ്ടെയ്‌നറുകള്‍ ഉണ്ടാവില്ല.സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പുറത്തിറക്കിയ തത്മന്‍, തവക്കല്‍നാ, തബാഉദ് ആപുകള്‍ എല്ലാവരും ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും രോഗവിവരം മറച്ചുവെക്കരുതെന്നും നിര്‍ദേശമുണ്ട്. ഈ വര്‍ഷം പതിനായിരത്തില്‍ താഴെ ഹാജിമാര്‍ക്ക് മാത്രമാണ് ഹജ്ജിനു അനുമതിയുണ്ടാകുകയുള്ളൂവ്വെന്ന് നേരത്തെ തന്നെ സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം ഹാജിമാര്‍ ഉണ്ടാകുകയില്ല. എന്നാല്‍, സഊദിക്കകത്ത് നിന്നും വിദേശികളെ അനുവദിക്കും.

അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് നിശ്ചിത സ്ഥലം നിശ്ചയിക്കും. സ്ഥലം മാറി താമസിക്കരുത്. ഭക്ഷണം മുന്‍കുട്ടി പാക്കറ്റുകളിലാക്കി മാത്രം വിതരണം ചെയ്യണം, സംഘം ചേരാതിരിക്കുക, സമൂഹിക അകലം പാലിക്കുക. ജംറകളില്‍ കല്ലേറിനു പോകുമ്പോള്‍ ഓരോ നിലകളിലും ഒരേ സമയം സാമൂഹിക അകലം പാലിച്ച് 50 പേര്‍ക്ക് മാത്രമായിരിക്കും അനുമതിയെന്നും വ്യക്തമാക്കുന്നു. അണുവിമുക്തമാക്കി പ്രത്യേകം പാക്ക് ചെയ്ത കല്ലുകള്‍ ഇതിനായി നല്‍കും. പരസ്പരം ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്നും ജംറകളിലേക്ക് പോകുമ്പോള്‍ മുഴുവന്‍ ഹാജിമാര്‍ക്കും വേണ്ട മാസ്‌ക്കുകള്‍, സ്‌റ്റെറിലൈസറുകള്‍ എന്നിവ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. ദുല്‍ഹജ് 12 വരെ മിന, മുസ്ദലിഫ, അറഫാത് എന്നിവിടങ്ങളില്‍ ഹജ്ജിനുള്ള പ്രത്യേക അനുമതി പത്രം (തസ്‌രീഹ്) ഇല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കില്ല.

കഅ്ബയും ഹജറുല്‍ അസ്‌വദും തൊടാനോ ചുംബിക്കാനോ അനുവദിക്കില്ല. ത്വവാഫിലും പരസ്പ്പരം ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഒരു ഘട്ടത്തിലും ആള്‍ക്കൂട്ടം അനുവദിക്കില്ല, ബാരിക്കേഡുകളില്‍ നിന്നും അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ടെന്റുകളില്‍ പത്തിലധികം ഹാജിമാര്‍ക്ക് അനുവാദം ഉണ്ടാകുകയില്ല. ജമാഅത്ത് നിസ്‌കാര വേളകളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കമെന്നും

സമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഹജ്ജിനെത്തുന്ന ഗ്രൂപ്പിനും പ്രത്യേകം ബസുകളും വ്യക്തികള്‍ക്ക് പ്രത്യേകം സീറ്റ് നമ്പറുകളും നല്‍കും. പകുതി പേരെ മാത്രമേ ബസുകളില്‍ അനുവദിക്കൂ. രോഗലക്ഷണങ്ങളുള്ളവരെ ഹജ്ജ് ചെയ്യാന്‍ അനുവദിക്കില്ല. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയാല്‍ ഡോക്ടര്‍മാരുടെ വിലയിരുത്തലിനുശേഷമേ ഹജ്ജ് ചെയ്യാന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്നു പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.


Next Story

RELATED STORIES

Share it