- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഹവാല ക്യാപ്റ്റന്‍ രാജിവയ്ക്കണം'; എസ്ഡിപിഐ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
തൃശ്ശൂര്‍: ഹവാല ക്യാപ്റ്റന്‍ പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എം. ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
സ്വര്‍ണക്കടത്തും കറന്‍സിക്കടത്തും മറച്ചുവെക്കാനുള്ള വ്യഗ്രതയാണ് പിണറായി വിജയന്റെ ഭരണത്തില്‍ കേരളം കണ്ടിരുന്നത്. മാത്രമല്ല, പിണറായി വിജയന്റെ മന്ത്രിസഭക്കും കുടുംബത്തിനുമുള്ള ഹവാല പങ്ക് പുറംലോകം അറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു ആര്‍എസ്എസ്സുകാര്‍ നല്‍കുന്ന അജണ്ടകള്‍ കേരള ഭരണത്തില്‍ നടപ്പിലാക്കുന്നത്. സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ കള്ളകടത്തിന്റെ ഭീകരമുഖമാണ് വെളിപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ.എം. ലത്തീഫ്, ചന്ദ്രന്‍ തിയ്യത്ത്, ജില്ലാ സെക്രട്ടറി മനാഫ് കരൂപ്പടന്ന, റാഫി താഴത്തേതില്‍, ആസിഫ് അബ്ദുള്ള സംസാരിച്ചു.
തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കോര്‍പ്പറേഷന്റെ മുന്‍വശത്ത് സമാപിച്ചു. ജില്ലാ സെക്രട്ടറി റാഫി താഴത്തേതില്‍, ജില്ലാ ട്രഷറര്‍ ഷാമില്‍ കൂരിക്കുഴി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
RELATED STORIES
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോണ്‍ ഫുട്ബാള്‍ : യോഗ്യത മത്സരങ്ങള്‍...
30 Oct 2024 4:59 PM GMTലാം ഫൗണ്ടേഷന് 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു
30 Oct 2024 4:34 PM GMT''ഇത്തവണ നെതന്യാഹു രക്ഷപ്പെട്ടു, ഒരു പക്ഷെ സമയമായിട്ടുണ്ടാവില്ല.'':...
30 Oct 2024 4:02 PM GMTപീഡനപരാതി: ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
30 Oct 2024 3:20 PM GMTകരിപ്പൂരില്‍ വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍
30 Oct 2024 2:03 PM GMTനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
30 Oct 2024 1:43 PM GMT