- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം വര്‍ധിക്കുന്നു: ഡല്‍ഹി ഹൈക്കോടതി നേരിട്ടുള്ള ഹിയറിംഗ് വെട്ടിക്കുറച്ചു
ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് -19 കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചതുകൊണ്ടും നിരവധി കോടതി ജീവനക്കാര്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ദില്ലി ഹൈക്കോടതി നേരിട്ടുള്ള ഹിയറിംഗ് പരമാവധി ഒഴിവാക്കാനൊരുങ്ങുന്നു. നേരിട്ട് കേസ് കേള്‍ക്കുന്ന ബെഞ്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ പുതുക്കിയ പട്ടികയനുസിരിച്ചായിരിക്കും ഹിയറിംഗ് നടക്കുകയെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു.
ഹൈക്കോടതിയിലെ അഞ്ച് ബെഞ്ചുകളാണ് സെപ്റ്റംബര്‍ 1 മുതല്‍ നേരിട്ടുള്ള ഹിയറിംഗ് പുനഃരാരംഭിച്ചത്. പുതിയ സാഹചര്യത്തില്‍ അത് മൂന്നായി കുറയ്ക്കും. മറ്റുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രവര്‍ത്തിക്കും.
ഹൈക്കോടതിയില്‍ ഇതുവരെ 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് ജില്ലാ കോടതികളില്‍ 192 കേസുകളും റിപോര്‍ട്ട് ചെയ്തു. ഹൈക്കോടതി സമുച്ചയത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു ബാങ്കിന്റെ ബ്രാഞ്ച് അടുത്തിടെ കൊവിഡ് ബാധയെ തുടര്‍ന്ന് അടച്ചിരിക്കേണ്ടിവന്നിരുന്നു.
ശനിയാഴ്ച, ദില്ലിയില്‍ പുതുതായി 4,321 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,14,069 ആയി. സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ കൊവിഡ് പരിശോധന ശക്തമാക്കിയതോടെ ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിരിക്കയാണ്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT