Latest News

കനത്ത മഴ: കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

കനത്ത മഴ: കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
X

മണ്ണാര്‍ക്കാട്: മഴ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ പരമാവധി സംഭരണ ശേഷി 97.50 മീറ്ററും സ്പില്‍വേ ലെവല്‍ 92.95 മീറ്ററുമാണ്. ജലനിരപ്പ് 92.95 മീറ്ററായതോടെയാണ് 3 ഷട്ടറുകളും 5 സെന്റിമീറ്റര്‍ വീതം തുറന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ ഇന്നും തുടരുകയാണ്. അതിനാല്‍ ഡാമിന്റെ ജലനിരപ്പ് ക്രമീകരിച്ചു നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നു വിടുന്നതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കാഞ്ഞിരപ്പുഴയില്‍ ചെറിയ തോതില്‍ വെള്ളമുയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it