Latest News

മെമ്മറി കാര്‍ഡ് പരിശോധനയിലെ പുനരന്വേഷണം: നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

മെമ്മറി കാര്‍ഡ് പരിശോധനയിലെ പുനരന്വേഷണം: നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എ ബദറുദ്ദീനാണ് നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും കാരണം വ്യക്തമാക്കാതെ പിന്‍മാറിയത്. ഹരജി ജസ്റ്റിസ് പിജി അജിത് കുമാര്‍ പിന്നീട് പരിഗണിക്കും.

വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹരജി നല്‍കിയിരുന്നത്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുളള പ്രത്യേക പോലിസ് ടീം അന്വേഷണിക്കണമെന്നാണ് ആവശ്യം. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് നല്‍കിയിരിക്കുന്ന റിപോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it