- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗവര്‍ണറുമായി ഊഷ്മള ബന്ധം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം; വിസി നിയമനകാര്യത്തില്‍ നിയമപരമായി നീങ്ങുമെന്നും മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു രംഗത്ത്. വി സി നിയമനകാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കും. ഗവര്‍ണറുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇക്കാര്യത്തില്‍ ഭരണപരമായും ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന കാര്യത്തിലാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റവുമൊടുവില്‍ തെറ്റിയത്. ചാന്‍സലറെന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറക്കുന്ന ഓര്‍ഡിനന്‍സ് ഇറക്കുന്നതിനുമുമ്പേ ഗവര്‍ണര്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. ചാന്‍സലറുടേയും യുജിസിയുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വിസി നിര്‍ണയ സമിതിക്ക് ഗവര്‍ണര്‍ രൂപം നല്‍കി. കേരള സര്‍വ്വകലാശാല പ്രതിനിധിയെ നിശ്ചയിക്കുന്ന മുറയ്ക്ക് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥ ചേര്‍ത്ത് വിജ്ഞാപനവും പുറപ്പെടുവിച്ചു.
സമിതിയിലേക്കുള്ള ചാന്‍സലറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും മൂന്നംഗ സമിതി ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ശുപാര്‍ശ ചെയ്യുന്ന പേര് ഗവര്‍ണര്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സാണ് സര്ക്കാര്‍ തയ്യാറാക്കുന്നത്. കോഴിക്കോട് ഐഐഎം ഡയറക്ടറും, കര്‍ണാടക കേന്ദ്ര സര്‍വ്വകലാശാല വിസിയുമാണ് നിലവില്‍ സമിതിയിലെ രണ്ടംഗങ്ങള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിനിധി വന്നാലും സര്‍ക്കാര്‍ താത്പര്യത്തിന് മേല്‍ക്കൈയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT